ഈ ആനക്കൊമ്പ് വേട്ട ഞെട്ടിക്കും, കാട്ടാളൻ ട്രെയിലർ
ആനക്കൊമ്പ് വേട്ടയുമായി ഞെട്ടിക്കാൻ കാട്ടാളൻ ട്രെയിലർ . ആന്റണി വർഗീസ് , ദുഷാര വിജയൻ, സുനിൽ, കബീർ ദുഹാൻ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിച്ച് നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' ആനക്കൊമ്പ് കള്ളക്കടത്തിന്റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായി പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നു. ചോരക്കളിയുടെ ഇതുവരെ കാണാത്ത കാഴ്ചകളും ആക്ഷൻ വെടിക്കെട്ടും മാസ്മരികവും ചടുലവുമായ ഏറ്റുമുട്ടൽ ദൃശ്യങ്ങളുമായാണ് ട്രെയിലർ.
'കെജിഎഫ്' ഉൾപ്പെടെ പാൻ-ഇന്ത്യൻ സിനിമകളിൽ പവർഫുൾ ബാക്ക്ഗ്രൗണ്ട് സ്കോറുകൾ കൊണ്ട് തരംഗം സൃഷ്ടിച്ച രവി ബസ്രൂർ 'കാട്ടാളനി'ലും അത്ഭുതങ്ങൾ കാട്ടും എന്ന സൂചന നൽകുന്നു. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും സംഗീതമൊരുക്കുന്നുണ്ട്. ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ , രാജ് തിരൺദാസു, ഷോൺ ജോയ് , റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, പാർത്ഥ് തിവാരി , ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പോൾ ജോർജ്, ജോബി വർഗീസ്, ജെറോ ജേക്കബ് എന്നിവർ ചേർന്നാണ് തിരക്കഥ. സംഭാഷണം ഉണ്ണി ആർ. :ഛായാഗ്രഹണം രെണദിവെ, അഡിഷണൽ ഡിഒപി: ചന്ദ്രു സെൽവരാജ്, സുദീപ് എളമൺ, ആക്ഷൻ കെച്ച കെംബഡികെ ,എഡിറ്റർ ഷമീർ മുഹമ്മദ് , ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, ഓവർസീസ് വിതരണാവകാശം ഫാർസ് ഫിലിംസ് . പി.ആർ.ഒ: ആതിര ദിൽജിത്ത്.