വാർഷിക സമ്മേളനവും യാത്രയയപ്പും

Friday 17 April 2026 12:23 AM IST
വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ 25-ാം വാർഷിക സമാപന സമ്മേളനം മുൻ രാജ്യസഭാംഗം കെ.കെ രാഗേഷ് ഉദ്ഘാടനം ചെയ്യുന്നു.

മാതമംഗലം: വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ 25-ാം വാർഷിക സമാപന സമ്മേളനവും യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനവും ഉപഹാര സമർപ്പണവും മുൻ രാജ്യസഭാംഗം കെ.കെ രാഗേഷ് നിർവഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി മോഹൻ അനുമോദിച്ചു. കെ.സി രാജൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ശശികല, സന്ധ്യ, മാനേജർ എം.കെ സതീശൻ, പി.ടി.എ പ്രസിഡന്റ് എം.കെ ശിവപ്രകാശ്, ഹെഡ്മിസ്ട്രസ് സി.എ ഗീത, പ്രേമ സുരേഷ്, ടി.ആർ രാമചന്ദ്രൻ, കെ.ബി ബാലകൃഷ്ണൻ, സി.സി കുഞ്ഞിരാമൻ, കെ.വി വിജയൻ, റഷീദ അബൂബക്കർ, എം. രാജേഷ്, ഇ.വി നളിനി, ഇ.സി.കെ രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം അജിത്കുമാർ അനിക്കം സംസാരിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സത്യപാലൻ ഫോട്ടോ അനാച്ഛാദനം ചെയ്തു.