പി.പി. കൃഷ്ണൻ നമ്പ്യാർ അനുസ്മരണ സമ്മേളനം

Friday 17 April 2026 12:17 AM IST
പി.പി. കൃഷ്ണൻ നമ്പ്യാർ അനുസ്മരണ സമ്മേളനം പ്രശസ്ത ചിത്രക്കാരൻ എബി എൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

നടുവിൽ: അര നൂറ്റാണ്ടുകാലം നടുവിൽ ഉൾപ്പെടെയുള്ള മലയോര മേഖലയുടെ വികസനത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന നടുവിൽ ഗ്രാമ പഞ്ചായത്ത്, സഹകരണ ബാങ്ക് എന്നിവയുടെ പ്രസിഡന്റുമായിരുന്ന പി.പി കൃഷ്ണൻ നമ്പ്യാരുടെ ഇരുപത്തിയഞ്ചാമത് ചരമവാർഷിക അനുസ്മരണ സമ്മേളനം നടത്തി. പ്രശസ്ത ചിത്രകാരൻ എബി എൻ. ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.പി. കേശവൻ അദ്ധ്യക്ഷത വഹിച്ചു. ഇ. അനന്തൻ നമ്പ്യാർ അനുസ്മരണ പ്രഭാഷണം നടത്തി. നടുവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോളി സജി, ഡോ. പി.പി രവീന്ദ്രൻ, പി.പി ദാമോദരൻ നമ്പ്യാർ, ടി.പി പത്മനാഭൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ സാലി ജോഷി, നടുവിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ദേവസ്യ പാലപ്പുറത്ത്, ലതീഷ്, അഗസ്റ്റിൻ ജോസഫ്, പി.പി ഭാർഗ്ഗവൻ പ്രസംഗിച്ചു. വിവിധ പുരസ്കാരങ്ങൾക്ക് അർഹരായവരെ ചടങ്ങിൽ ആദരിച്ചു.