പൗരാവകാശ സംരക്ഷണ സമ്മേളനം 26ന്

Friday 17 April 2026 12:18 AM IST
സമ്മേളനം

പയ്യന്നൂർ: ഗാന്ധിജിയുടെതടക്കം പാദസ്പർശമേറ്റ് പവിത്രമായ പയ്യന്നൂരിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങൾ അപമാനമാണെന്നും, രാഷ്ട്രീയ ക്രിമിനൽവത്കരണത്തിനും ജനാധിപത്യാവകാശ നിഷേധങ്ങൾക്കുമെതിരെ, പയ്യന്നൂരിൽ സമാധാനവും സൗഹൃദവും നിലനിർത്താൻ വിവിധ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് 26ന് പൗരാവകാശ സംരക്ഷണ സമ്മേളനം സംഘടിപ്പിക്കുവാനും, സ്വാതന്ത്ര്യ സമര സേനാനി പത്മശ്രീ വി.പി അപ്പുക്കുട്ട പൊതുവാളുടെ അദ്ധ്യക്ഷതയിൽ ചേർന്ന പയ്യന്നൂർ പൗരാവകാശ സംരക്ഷണ ഐക്യ വേദി രൂപീകരണ യോഗം തീരുമാനിച്ചു. ടി.പി പദ്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. എൻ. സുബ്രഹ്മണ്യൻ, കെ.ഇ കരുണാകരൻ, പി. മുരളീധരൻ, സതീശൻ കാഞ്ഞിരക്കീൽ, എം. സുൽഫത്ത്, കെ.പി വിനോദ്, ജയപ്രകാശ്, എ. ബാലൻ സംസാരിച്ചു. ഭാരവാഹികൾ: സ്വാതന്ത്ര്യ സമര സേനാനി പത്മശ്രീ വി.പി. അപ്പുക്കുട്ടപ്പൊതുവാൾ (ചെയർപേഴ്സൺ), ടി.പി പത്മനാഭൻ (ജനറൽ കൺവീനർ).