വിഷുച്ചന്ത
Friday 17 April 2026 1:07 AM IST
നേമം: കേരള കർഷകസംഘം നേമം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംയോജിത കൃഷി ക്യാമ്പെയിന്റെ കല്ലിയൂരിൽ വിഷുച്ചന്ത ആരംഭിച്ചു.കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം എം.എം.ബഷീർ ഉദ്ഘാടനം ചെയ്തു.കർഷകസംഘം നേമം ഏരിയാ പ്രസിഡന്റ് ജി.വസുന്ധരൻ അദ്ധ്യക്ഷത വഹിച്ചു.ഏരിയാ ട്രഷറർ എം.സോമശേഖരൻ നായർ,കല്ലിയൂർ മേഖലാ ഭാരവാഹികളായ കെ.വസുന്ധരൻ,എസ്.പി.പ്രശാന്ത്,സി.പി.എം നേമം ഏരിയാ കമ്മിറ്റി അംഗങ്ങളായ ജി.എൽ.ഷിബു കുമാർ,എസ്.ആർ.ശ്രീരാജ്,മഞ്ജുഷ പാലാഴി തുടങ്ങിയവർ പങ്കെടുത്തു.