ഹജ്ജ് യാത്രഅയപ്പും പ്രാർത്ഥനാസംഗമവും
കല്ലമ്പലം: ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കുന്നവർക്കായി യാത്രഅയപ്പ് സമ്മേളനം സംഘടിപ്പിച്ചു.ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറി കടുവയിൽ ഇർഷാദ് ബാഖവി പള്ളിക്കൽ സുമയ്യ ഉദ്ഘാടനം ചെയ്തു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെൻട്രൽ കൗൺസിൽ അംഗം പള്ളിക്കൽ അബ്ദുൽ ഷുക്കൂർ മൗലവി അദ്ധ്യക്ഷത വഹിച്ചു. അണ്ടൂർക്കോണം ജുമാ മസ്ജിദ് ചീഫ് ഇമാം സുബൈർ ബാഖവി പ്രാർത്ഥനാ സംഗമത്തിന് നേതൃത്വം നൽകി. പൂന്തുറ പുത്തൻപള്ളി ജുമാ മസ്ജിദ് ചീഫ്ഇമാം ഓച്ചിറ എ.അബ്ദുല്ല മൗലവി ബാഖവി ഹജ്ജ്-ഉംറ പഠനക്ലാസ്സ് നയിച്ചു.സംഘാടകസമിതി ജനറൽ കൺവീനർ പള്ളിക്കൽ കെ.എച്ച് ഷറഫുദ്ദീൻ മൗലവി, ഡി.കെ.ജെ.യു ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി നജീബ് റഷാദി, ഇലിക്കുന്നാംമുകൾ ജുമാ:മസ്ജിദ് ചീഫ്ഇമാം വഞ്ചിയൂർ റിയാസ് മന്നാനി,ഡി.കെ.ജെ.യു വർക്കല താലൂക്ക് സെക്രട്ടറി പള്ളിക്കൽ ഹിലാൽ മന്നാനി,മൻസൂർ മൗലവി വർക്കല,എ.കെ ഇഖ്ബാൽ മൗലവി,അബ്ദുസ്സലീം സഖാഫി പള്ളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.