ഗതാഗത നിയന്ത്രണം
Friday 17 April 2026 1:52 AM IST
തിരുവനന്തപുരം: അരുവിക്കര ഡാം മുതൽ കുളക്കോട് വരെയുള്ള റോഡിൽ നിർമ്മാണം നടക്കുന്നതിനാൽ 30 വരെ ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കുമെന്ന് കെ.ആർ.എഫ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. അരുവിക്കര ഡാമിൽനിന്നും കുളക്കോടിലേക്ക് പോകുന്ന വാഹനങ്ങളും കുളക്കോട് നിന്ന് അരുവിക്കര ഡാം വരെ പോകുന്ന വാഹനങ്ങളും മുണ്ടേല -അരുവിക്കര -കളത്തറ വഴിയും മേപ്പാട്ടുമല -കുതിരക്കുളം വഴിയും തിരിച്ചുവിടും.