അദ്ധ്യാപക ഒഴിവ്

Thursday 16 April 2026 11:00 PM IST

ചെങ്ങന്നൂർ: ശ്രീനാരായണ കോളേജിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, കൊമേഴ്സ് വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. അഭിമുഖം മേയ് ആറിന് രാവിലെ 9.30ന് കോളേജ് ഓഫീസിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം ഉപമേധാവിയുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി കോളേജ് ഓഫീസിൽ അന്ന് രാവിലെ 9.30ന് മുമ്പായി എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പി.എച്ച്.ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.