ലെബനനിൽ പത്ത് ദിവസത്തെ വെടി നിറുത്തൽ പ്രഖ്യാപിച്ച് ട്രംപ്,​ കരാറിലെത്തിയില്ലെങ്കിൽ സൈനിക നടപടിയെന്ന് ഇറാന് മുന്നറിയിപ്പ്

Thursday 16 April 2026 11:16 PM IST

വാഷിംഗ്ട‌ൺ : ഇസ്രയേലും ലെബനനനും പത്ത് ദിവസത്തെ വെടിനിറുത്തലിന് സമ്മതിച്ചതായി പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലെബനനൻ പ്രസിഡന്റ് ജോസഫ് ഔണുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഏപ്രിൽ 16 രാത്രി 9ന് വെടിനിറുത്തൽ ആരംഭിക്കുമെന്നാണ് ട്രംപ് അറിയിച്ചത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടിയുടെ ഭാഗമാണ് വെടിനിറുത്തലെന്ന് ട്രപ് വിശേഷിപ്പിച്ചു. വെടിനിറുത്തലിന് പിന്നാലെ നെതന്യാഹുവിനെയും ജോസഫ് ഔണിനെയും ട്രംപ് വൈറ്റ് ഹൈസിലേക്ക് നയിച്ചു.

അതേസമയം സമാധാന കരാറിന് തയ്യാറായില്ലെങ്കിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഇറാന് അമേരിക്ക മുന്നറിയിപ്പ് നൽകി.