സ്‌നേഹ സംഗമം
Thursday 16 April 2026 11:42 PM IST
അമ്പലപ്പുഴ: കൈതവന വാർഡിലെ മുതിർന്ന പൗരജനങ്ങളുടെ സ്‌നേഹസംഗമവും വിഷുക്കൈനീട്ട വിതരണവും കൈതവന എൻ. എസ്. എസ് ഓഡിറ്റോറിയത്തിൽ നടത്തി. ഫോക് ലോർ അക്കാദമി ജേതാവ് പുന്നപ്ര ജ്യോതി കുമാർ ഉദ്ഘാടനം ചെയ്തു.കൗൺസിലർ സൗമ്യരാജ് അദ്ധ്യക്ഷയായി. യോഗത്തിൽ പ്രൊഫ. സുകുമാര മേനോൻ വിഷുക്കൈനീട്ട വിതരണം നടത്തി.പ്രൊഫ. രവികുമാർ, ചന്ദ്രദാസ് കേശവപിള്ള, മനോജ് എം, അരുൺ കുമാർ എം. ഒ, ശ്രീകുമാർ, തമ്പാച്ചൻ, പ്രതാപൻ , പ്രസന്ന ചിത്രകുമാർ എന്നിവർ സംസാരിച്ചു.