തുമ്പിപ്പടയ്ക്ക് തുടക്കം
Thursday 16 April 2026 11:48 PM IST
ചേർത്തല:എസ്.എൽ. പുരം ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പ് തുമ്പിപ്പട 2026 ന് തുടക്കമായി.കവി വയലാർ ശരത്ചന്ദ്രവർമ്മ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പി.എസ്.മനു സ്വാഗതവും,ട്രഷറർ പി.ശശി നന്ദിയും പറഞ്ഞു.സംഗീത സംവിധായകൻ ആലപ്പി ഋഷികേശാണ് ക്യാമ്പിന്റെ ഡയറക്ടർ.10 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ വിവിധ മേഖലയിലെ വിദഗ്ദർ ക്ലാസ് നയിക്കും. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ജാക്സൺ ആറാട്ടുകുളം,ജി.ജയതിലകൻ, അശോകൻ ചേർത്തല എന്നിവർ സംസാരിച്ചു.