കൈനീട്ടവുമായി മന്ത്രി പ്രസാദ്
Thursday 16 April 2026 11:50 PM IST
മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലെ കർഷക കൂട്ടായ്മയായ കഞ്ഞിക്കുഴി എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിഷു ദിനത്തിൽ കർഷകർക്ക് മന്ത്രി പി. പ്രസാദ് കൈ നീട്ടം നൽകി. പതിനാറാം വാർഡിൽ എം.ഡി. സുധാകരന്റെ വസതിയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് അഡ്വ.എം. സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എം.ഡി. മുരളി, പി.ടി.ശശിധരൻ കർമ്മസേന കൺവീനർ ജി. ഉദയപ്പൻ എന്നിവർ സംസാരിച്ചു .ക്ലസ്റ്റർ പ്രസിഡന്റ് എം.ഡി. സുധാകരൻ സ്വാഗതം പറഞ്ഞു. പച്ചക്കറി ക്ലസ്റ്റർ അംഗങ്ങളായ എഴുപതു കർഷകർക്കാണ് മന്ത്രി കൈ നീട്ടം നൽകിയത്