ഡോ.അംബേദ്കർ ജന്മദിനം
Friday 17 April 2026 12:20 AM IST
ചാലക്കുടി : സാംബവ മഹാസഭ ചാലക്കുടി യൂണിയന്റെ ആഭിമുഖ്യത്തിൽ ഡോ.ബി.ആർ.അംബേദ്കർ ജയന്തി ആഘോഷിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് പി. കെ.ശങ്കർദാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മോഹനൻ പാട്ടാളി അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാപ്രസിഡന്റ് കെ. ആർ.രാധാകൃഷ്ണൻ, വി.എം സുബ്രൻ, കലാഭവൻ ജയൻ, പി.കെ.സാജൻ, വി.കെ.മോഹനൻ, ലാലു ചാലക്കുടി, എ.എം.സുബ്രൻ,വി.കെ. കുമാരൻ എന്നിവർ സംസാരിച്ചു. നിധിൻ രാജിന്റെ മരണത്തിന് ഉത്തരവാദിയായവരെ സർവീസിൽ നിന്ന് നീക്കം ചെയ്ത് പരമാവധി ശിക്ഷ നൽകണമെന്നു കുടുംബാംഗത്തിന് സർക്കാർ സർവീസിൽ ജോലി നൽകണമെന്നും പ്രമേയം വഴി സർക്കാരിനോടാവശ്യപ്പെട്ടു.