ദിവസവും പെൺകുട്ടികളെ ഫ്ലാറ്റിലെത്തിക്കും, ലൈംഗിക ദൃശ്യങ്ങൾ പകർത്തിയത് സുഹൃത്ത്, വീഡിയോ ഇൻസ്റ്റയിൽ എത്തിയതിങ്ങനെ
മുംബയ് : മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത 180 പെൺകുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകൾ പകർത്തുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ പ്രതി അഹമ്മദ് തൻവീറിന്റെ (19) പ്രവൃത്തികളിൽ നേരത്തെ തന്നെ സംശയം തോന്നിയിരുന്നെന്നും ഇത് വീട്ടുടമയെ അറിയിച്ചിരുന്നെന്നും ഫ്ലാറ്റിലെ താമസക്കാരൻ പറഞ്ഞു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.
അമരാവതിയിലെ പരത്വാഡയിലുള്ള ഒരു ഫ്ലാറ്റിലാണ് പ്രതി പെൺകുട്ടികളെ എത്തിച്ചിരുന്നത്. പെൺകുട്ടികളുടെ അശ്ലീല വീഡിയോകൾ ചിത്രീകരിക്കാൻ ഈ ഫ്ലാറ്റാണ് പ്രതി ഉപയോഗിച്ചിരുന്നത്. അർദ്ധ രാത്രികളിലാണ് പ്രതി പെൺകുട്ടികളുമായി എത്തുന്നത്. പ്രതിദിനം ആളുകൾ ഇവിടെ വരുമായിരുന്നു. കൂടുതലായും രാത്രിയിലാണ്. ഉറങ്ങാൻ പോലും കഴിയില്ലെന്ന് ഫ്ലാറ്റിലെ താമസക്കാരൻ പറഞ്ഞു. വീട്ടുടമയുടെ പങ്കും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു,
കേസിൽ അഹമ്മദ് തൻവീറിനൊപ്പം സുഹൃത്ത് ഉജേർ ഖാനും (20) അറസ്റ്റിലായിരുന്നു. പെൺകുട്ടികളെ അഹമ്മദ് തൻവീർ ലൈംഗികമായി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് ഉജേർ ഖാനായിരുന്നു. ഇവരുടെ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചത് 350ഓളം അശ്ലീല വീഡിയോകളാണ്. ഇരുവരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസവും സാമ്പത്തിക തർക്കവുമാണ് സംഭവം പുറത്തറിയാൻ കാരണം. അഹമ്മദ് തൻവീറിന് പണി കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോകൾ ഉജേർ ഖാൻ ഇൻസ്റ്റഗ്രാമിലും സ്നാപ് ചാറ്റിലും പോസ്റ്റ് ചെയ്തു. വീഡിയോകൾ ശ്രദ്ധയിൽ പ്പെട്ടതോടെ പെൺകുട്ടികളുടെ മാതാപിതാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രണയക്കെണിയിൽ പെടുത്തിയാണ് തൻവീർ പെൺകുട്ടികളെ വശത്താക്കിയിരുന്നത്. ചതിയിൽപ്പെടുത്തി പെൺകുട്ടികളെ കൂട്ടിക്കൊണ്ടു പോയ ശേഷം നഗ്ന വീഡിയോകൾ ചിത്രീകരിക്കുകയായിരുന്നു. പീന്നീട് ഈ വീഡിയോ ഉപയോഗിച്ച് പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പെൺവാണിഭത്തിൻ് ഉപയോഗിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.