സ്‌നേഹ ഭവനം,താക്കോൽ കൈമാറി

Friday 17 April 2026 12:24 AM IST
ടി.കെ..ആദിത്യ വർമ്മ രാജയുടെ ശതാഭിഷേകത്തോടെ അനുബന്ധിച്ച് പൂലാനിയിൽ നിർമ്മിച്ച സ്നേഹ ഭവനത്തിൻ്റെ താക്കോൽ സിപിഎം സംസ്ഥാന സമിതി അംഗം യുപി ജോസഫ് കൈമാറുന്നു

ചാലക്കുടി: പ്രമുഖ സഹകാരിയും പൊതുപ്രവർത്തകനുമായ ടി. കെ. ആദിത്യ വർമ്മ രാജയുടെ ശതാഭിഷേക ആഘോഷത്തിന്റെ ഭാഗമായി പൂലാനിയിൽ നിർമ്മിച്ച സ്‌നേഹ ഭവനത്തിന്റെ താക്കോൽ കൈമാറി. ഗൃഹനാഥ രമ്യ ശ്രീനിവാസന് ,സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം യു.പി.ജോസഫ് താക്കോൽ കൈമാറി. മേലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ഒ.പോളി അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ആദിത്യ വർമ്മ രാജ, ചെയർമാൻ അഡ്വ കെ. ബി. സുനിൽകുമാർ,കൺവീനർ വി.ഡി.തോമസ്, അഡ്വ.ബിജു എസ് ചിറയത്ത്,പഞ്ചായത്ത് അംഗങ്ങളായ സിന്ധു ഉണ്ണിക്കൃഷ്ണൻ,രമ്യ വിജിത്ത്,ഗോപിക ഗോപാലകൃഷ്ണൻ,പി.ആർ.പ്രദീപ്,സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.ജി.സന്തോഷ്,പി.ആർ.പ്രസാദൻ, കെ.ബി.വിദ്യാദേവി,ജോളി ജേക്കബ്,എം.കെ.ടൈറ്റസ് എന്നിവർ പ്രസംഗിച്ചു.