സഞ്ജയ് ദത്ത് മോഹൻലാലിനൊപ്പം അഭിനയിക്കുന്ന സിനിമയേത്,​ ചർച്ചയായി ചിത്രം

Thursday 24 October 2019 7:22 PM IST

ബോളിവുഡിന്റെ സൂപ്പർതാരം സഞ്ജയ് ദത്തിനൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. ‘ബിഗ് ബ്രദർ വിത്ത് മുന്നാഭായി’ എന്ന ക്യാപ്ഷനോടെയാണ് ലാൽ സഞ്ജയ് ദത്തിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിൽ സഞ്ജയ് ദത്തും അഭിനയിക്കുന്നുണ്ട് എന്ന അഭ്യൂഹം ഇതിന് പിന്നാലെ ആരാധകർക്കിടയിലുണ്ടായി. സൽമാൻ ഖാന്റെ സഹോദരനും നടനുമായ അർബാസ് ഖാനും ബിഗ് ബ്രദറിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ചിത്രീകരണം തുടങ്ങാനിരിക്കുന്ന ലൂസിഫറിന്റെ രണ്ടാംഭാഗത്തിലാണോ സഞ്ജയ് ദത്ത് അഭിനയിക്കുന്നതെന്ന ആകാംക്ഷയും ആരാധകർ പങ്കുവച്ചു.