ജാതിവിവേചനം അവസാനിപ്പിക്കണം

Friday 17 April 2026 7:39 AM IST
എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ചങ്ങനാശേരിയിൽ നടന്ന ഡോ.ബി.ആർ അംബേദ്കറുടെ 135ാം ജന്മദിന ആഘോഷം സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.ആർ രാജു ഉദ്ഘാടനം ചെയ്യുന്നു.

ചങ്ങനാശേരി: കലാലയങ്ങളിലെ ജാതിവിവേചനം അവസാനിപ്പിക്കണെന്ന് അഖില കേരള ചേരമർ ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.ആർ രാജു ആവശ്യപ്പെട്ടു. എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ചങ്ങനാശേരിയിൽ നടന്ന ഡോ.ബി.ആർ അംബേദ്കറുടെ 135ാം ജന്മദിനം ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാസഭ രക്ഷാധികാരി സി.ഡി മോഹൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.ജെ രാജൻ, മോഹനൻ ഈട്ടിക്കൽ, ശശികുമാർ വാരാപ്പുഴ, സുരേഷ് ലബ്ബക്കട, സജിമോൻ റാന്നി, കെ.കെ രാജു കുട്ടനാട്, സുരേഷ് പള്ളിയടി, ദിലീപ് ആപ്പിശ്ശേരി, ഓമന ശശികുമാർ, കെ.കെ ഷൈലജ, ശാന്തമ്മ രവി, ഗായത്രി, രതീഷ് ആര്യാട്ട്, ബാബു, എ.കെ ഗോപി എന്നിവർ പഹ്‌കെടുത്തു. ഡെന്റൽ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജ് ജാതി പീഡനത്തിന് വിധേയമായി മരണപ്പെട്ടതിനു കാരണമായ കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.