അവധിക്കാല പരിശീലന കളരി

Friday 17 April 2026 7:42 AM IST

ചങ്ങനാശേരി: ചങ്ങനാശേരി സർഗക്ഷേത്രയിൽ കുട്ടികൾക്കായി 'സമ്മർ ഇൻ സർഗക്ഷേത്ര' എന്ന പേരിൽ അവധിക്കാല പരിശീലന കളരി ആരംഭിച്ചു. തിങ്കൾ മുതൽ വെള്ളി വരെ കുട്ടികൾക്കായി വിവിധ ക്ലാസുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും, രക്ഷിതാക്കളും കുട്ടികളും പങ്കെടുക്കുന്ന ഓറിയന്റേഷനും സർഗക്ഷേത്രയിൽ നടന്നു. കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ കളിവീട്, കളിമുറ്റം, കളിയരങ്ങ് എന്നീ വിഭാഗങ്ങളാക്കിയാണ് ക്ലാസുകൾ. ഇതോടൊപ്പം 'കിഡ്‌സ് ഇൻ' എന്ന പേരിൽ ഫുൾ ഡേ സ്‌പെഷ്യൽ പ്രോഗ്രാമും ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: +91 8590462237, +91 8304926481.