4000 കോഴികളെ കൊന്നു സംസ്‌കരിച്ചു

Friday 17 April 2026 8:29 AM IST

വൈക്കം: ഉദയനാപുരം പഞ്ചായത്ത് 16-ാം വാർഡിൽ പക്ഷിപ്പനി ബാധിച്ച കോഴി ഫാമുകളിലെയും ഒരു കിലോമീറ്റർചുറ്റളവിലെയും 4000 കോഴികളെ പ്രതിരോധ നടപടികളുടെ ഭാഗമായി ദ്രുതകർമ്മസേന കൊന്ന് സംസ്കരിച്ചു (കള്ളിംഗ്)​. ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശം പൂർണമായി പാലിച്ചുകൊണ്ടാണ് കള്ളിംഗ് പൂർത്തിയാക്കിയത്.

പഞ്ചായത്തിന്റെയും ആരോഗ്യ, വെറ്ററിനറി വിഭാഗങ്ങളുടേയും നേതൃത്വത്തിൽ സ്വീകരിച്ച ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി കൂടുതൽ സ്ഥലങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി.രാജു പറഞ്ഞു. 3 മാസക്കാലത്തേയ്ക്ക് കർശനമായ നിരീക്ഷണം രോഗബാധിത പ്രദേശങ്ങളിലുണ്ടാകും

പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ശശികുമാർ, ക്ഷേമകാര്യ സ്റ്റാൻ കമ്മറ്റി ചെയർപേഴ്‌സൺ ജസീനാ ഷാജുദ്ദീൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ: മനോജ് കുമാർ, ചീഫ് വെറ്റനറി ഓഫീസർ ഡോ: ഡന്നീസ് ജോസഫ്, മെഡിക്കൽ ഓഫീസർ ഡോ: അലക്സ്, ഡോ: ധന്യാ രാജൻ, വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ മെമ്പറന്മാരായ P.V പുഷ്കരൻ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രഞ്ജന സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.

ചിത്രം

ഉദയനാപുരം പഞ്ചായത്ത് 16-ാം വാർഡിൽ പക്ഷിപ്പനി ബാധിച്ച പ്രദേശത്ത് കള്ളിംഗ് തുടങ്ങിയപ്പോൾ