ചു​ട്ടു​പൊ​ള്ളി എ​രു​മേ​ലി; അ​യ്യ​പ്പ​ന്മാ​ർ വ​ല​യു​ന്നു

Friday 17 April 2026 8:32 AM IST

എ​രു​മേ​ലി: വി​ഷു ഉ​ത്സ​വ​ത്തി​നാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്ന​തോ​ടെ എ​രു​മേ​ലി​യി​ൽ എ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് അ​യ്യ​പ്പ​ഭ​ക്ത​ർ കൊടും ചൂ​ടി​ൽ വ​ല​യു​ന്നു. ചു​ട്ടു​പൊ​ള്ളു​ന്ന ടാ​ർ റോ​ഡി​ലൂ​ടെ പേ​ട്ട​തു​ള്ളി ക്ഷേ​ത്ര​ത്തി​ൽ എ​ത്തു​മ്പോ​ൾ കു​ളി​ക്ക​ട​വി​ൽ തു​ള്ളി​വെ​ള്ള​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

ക​ടു​ത്ത വേ​ന​ലി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ ദു​രി​ത​ത്തി​ലാ​യി​ട്ടും ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ​യോ സ​ർ​ക്കാ​രി​ന്‍റെ​യോ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ചെ​ക്ക്ഡാം ഷ​ട്ട​റു​ക​ൾ അ​ട​ച്ച് വെ​ള്ളം സം​ഭ​രി​ച്ചാ​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് കു​ളി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ങ്ങും. എ​ന്നാ​ൽ, ഇ​തി​നു​വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​ന്നും അ​ധി​കൃ​ത​ർ ചെ​യ്തി​ല്ല.

പഞ്ചായത്തും കൈവിട്ടു

മ​ണ്ഡ​ല​കാ​ല​ത്ത് എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ടി​ക്ക​ടി വെ​ള്ളം റോ​ഡി​ൽ ത​ളി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ വി​ഷു ഉ​ത്സ​വ സ​മ​യ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തും അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കാ​യി ഒ​ന്നും ചെ​യ്യു​ന്നി​ല്ല.

ക​ടു​ത്ത ചൂ​ടി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ ടാ​ർ റോ​ഡി​ലൂ​ടെ പേ​ട്ട​ക്ക​വ​ല​യി​ൽ​നി​ന്നും വ​ലി​യ​മ്പ​ല​ത്തി​ലേ​ക്ക് പോ​കു​മ്പോ​ൾ കാ​ൽ​പ്പാ​ദ​ങ്ങ​ൾ പൊ​ള്ളു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

വെ​ന്തു​രു​കു​ന്ന കൊ​ടും ചൂ​ടാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി പ​ക​ൽ സ​മ​യ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ന​ട്ടു​ച്ച​യാ​കു​മ്പോ​ൾ ചൂ​ടി​ന് കാ​ഠി​ന്യ​മേ​റും.