'രണ്ടുവർഷമായി ആരെയും അറിയിക്കാതെ പോരാടി,​ കഴിഞ്ഞകുറെ ദിവസങ്ങളായി എനിക്കത്ര ശുഭദിനമല്ല'

Friday 17 April 2026 10:42 AM IST

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിൽനിൽക്കുന്ന നടിയാണ് സീമ ജി നായർ. സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മനസിലെ ഒരു ആശങ്ക പങ്കുവയ്ക്കുകയാണ് സീമ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞകുറെ ദിവസങ്ങൾളായി എനിക്കത്ര ശുഭദിനം അല്ലെന്നും സീമ വെളിപ്പെടുത്തി. എന്നാൽ ആരാണ് ഗുരുതരാവസ്ഥയിലെന്ന് സീമ വ്യക്തമാക്കിയിട്ടില്ല. രോഗികൾക്ക് പണം സ്വരൂപീച്ച് നൽകുന്നതിനപ്പുറം ഇവരുമായി മാനസികമായി അടുക്കുന്ന വ്യക്തിയാണ് സീമ. ഇവരുടെ ദുഃഖങ്ങളിലും സന്തോഷങ്ങളിലും സീമ ഒപ്പം ചേരാറുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം

ശുഭദിനം, കഴിഞ്ഞകുറെ ദിവസങ്ങൾ ആയി എനിക്കത്ര ശുഭദിനം അല്ല ..ശരണ്യയെ പോലെ ,നന്ദുനെ പോലെ ,സുരേഷിനെപോലെ ,അഥീനയെപോലെ, എന്റെ നെഞ്ചോടു ചേർത്ത് നിർത്തി ഒരാളുടെ ജീവന് വേണ്ടി പോരാടിക്കൊണ്ടിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ആരെയും അറിയിക്കാതെ ആയിരുന്നു ആ പോരാട്ടം ,പക്ഷെ പ്രതീക്ഷകൾ അസ്തമിക്കുന്ന പോലെ അറിയിപ്പുകൾ വരുന്നു. അതുൾകൊണ്ട് തുടങ്ങണം എന്ന് ഡോക്ടർമാർ പറയുമ്പോളും ഉൾകൊള്ളാൻ ആവാതെ ,ഞാനും ,അവന്റെ അമ്മയും ,സഹോദരനും നിൽക്കുന്നു ..വിധി എങ്ങനെ വരും എന്നറിയാതെ