വനിതകള്‍ക്കായി ടീച്ചർ ട്രെയിനിംഗ് വര്‍ക്ക്‌ഷോപ്പ്
Friday 17 April 2026 4:40 PM IST
കെല്‍ട്രോണില്‍ വനിതകള്‍ക്കായി ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിന്റെ സൗജന്യ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 20, 21 തീയതികളില്‍ പ്രാവച്ചമ്പലം കെല്‍ട്രോണ്‍ നോളജ് സെന്ററിലാണ് വർക്ക്ഷോപ്പ്. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവർ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. വിശദവിവരങ്ങള്‍ക്ക് : 9072592412, 9495642722.