ബാങ്കിലും റിയൽ എസ്റ്റേറ്റ് മേഖലയിലും പ്രവർത്തിക്കുന്ന ഈ നക്ഷത്രക്കാർക്ക് നല്ല കാലം, പണം കൈയിൽ നിറയും

Friday 17 April 2026 6:17 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91-9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.

2026 ഏപ്രിൽ 18 1201 മേടം 5 ശനിയാഴ്ച (8 നാഴിക 37 വിനാഴിക വരെ അശ്വതി നക്ഷത്രം ശേഷം ഭരണി നക്ഷത്രം) (പ്രഥമ തിഥി 19 നാഴിക 46 വിനാഴിക വരെ)

(രാഹുകാലം 9 മണി മുതൽ 10.30 മണി വരെ )

അശ്വതി: വളരെകാലമായി അനുഭവിച്ചു വന്നിരുന്ന വിഷമതകളിൽ നിന്നും മോചനം ലഭിക്കും. സ്ഥാനമാനലബ്ധി, നവീനഗൃഹ വാഹന യോഗം.

ഭരണി: വിദേശ ജോലിക്കാർക്ക് മെച്ചപെട്ട ആനുകൂല്യം ലഭിക്കും. കലാകാരന്മാർക്കും കായിക പ്രതിഭകൾക്കും പ്രശസ്തിയും അംഗീകാരവും ലഭിക്കും.

കാർത്തിക: കർമ്മരംഗത്ത് പുരോഗതി കൈവരിക്കും. ആത്മ വിശ്വാസം വർദ്ധിയ്ക്കും. വിവാഹ ബന്ധം വഴി നേട്ടം.

രോഹിണി: ശത്രുക്കൾ മിത്രങ്ങൾ ആകും. ഊർജ്ജസ്വലതയുണ്ടാകും. കലാകായിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും.

മകയിരം: വിദേശവാസത്തിനുള്ള തടസ്സം മാറും. സജ്ജന സംസർഗം കൊണ്ട് നല്ല ഫലങ്ങൾ ലഭിക്കും. പുണ്യ ക്ഷേത്രങ്ങൾ സന്ദർശിക്കും.

തിരുവാതിര: ബാങ്ക്, ഇൻഷുറൻസ്, റിയൽ എസ്‌റ്റേറ്റ് മേഖല, സ്വർണം, വൈദ്യുതി, നിയമവകുപ്പ്, എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് കാലം അനുകൂലം.

പുണർതം: ധനപരമായ ഇടപാടിൽ നേട്ടം ലഭിക്കും. ഗൃഹം, വാഹനം, എന്നിവ വാങ്ങും. ജാതകനും സന്താനത്തിനും ഉന്നത വിദ്യാഭ്യാസം ലഭിക്കും.

പൂയം: സർക്കാർ ഉദ്യോഗസ്ഥർക്ക് അനുകൂല മാറ്റം ലഭിക്കും. കുടുംബത്തിൽ മംഗല്യ ഭാഗ്യം നടക്കും. പൂർവിക സ്വത്തിന്റെ അനുഭവമുണ്ടാകും.

ആയില്യം: അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. മോഹ വിലക്ക് ഭൂമി വാങ്ങും. പുണ്യ ക്ഷേത്രങ്ങൾ സന്ദർശിക്കും. ഉപരി പഠനത്തിന് സാദ്ധ്യത.

മകം: അവിചാരിതമായി ധനലാഭമുണ്ടാകും. പുതിയ തൊഴിൽ ലഭിക്കും. കുടുംബ ജീവിതത്തിൽ ഊഷ്മളത വർദ്ധിക്കും. പ്രണയ ബന്ധത്തിൽ വിജയം.

പൂരം: മുടങ്ങിക്കിടന്ന ബിസിനസ് വീണ്ടും തുടങ്ങും, ഗൃഹം, വാഹനം, സന്താനം ഇവയ്ക്ക് സാദ്ധ്യത, ലക്ഷ്യബോധവും നിശ്ചയദാർഢ്യവും ഉണ്ടാകും.

ഉത്രം: സ്ത്രീകൾ ലഹരി പദാർത്ഥങ്ങളിൽ നിന്നും വിട്ടു നിൽക്കണം. അപഖ്യാതിയ്ക്കു സാദ്ധ്യത. പണം കടം കൊടുക്കരുത്. ആരോഗ്യനിലയിൽ പ്രത്യേക ശ്രദ്ധ വേണം.

അത്തം: സ്ത്രീജനങ്ങൾ തൊഴിൽ മേഖലയിൽ സൂക്ഷ്‌മത പാലിക്കണം. ശരീര ദുരിതമുണ്ടാകാതെ സൂക്ഷിക്കണം. ആരോഗ്യ നിലയിൽ പ്രത്യേക ശ്രദ്ധ വയ്ക്കണം.

ചിത്തിര: സ്ത്രീ വിഷയ ഇടപെടലുകൾ ഒഴിവാക്കണം. രേഖകളിൽ ഒപ്പുവയ്ക്കുമ്പോൾ സൂക്ഷ്‌മതയോടെ കൈകാര്യം ചെയ്യണം. സഹോദരങ്ങൾ നിമിത്തം ബുദ്ധിമുട്ടുകൾ ഉണ്ടാകാം.

ചോതി: സൽകീർത്തി, സർക്കാരിൽ നിന്നും അനുകൂല നടപടി, സാമ്പത്തിക പിരിമുറുക്കം, മന:ശാന്തി, മാദ്ധ്യമങ്ങളിൽ ശോഭിക്കും.

വിശാഖം: സന്താനത്തിന് ഉപരിപഠനം നടക്കും. ചിട്ടി, ഭാഗ്യക്കുറി, വായ്പ എന്നിവ ലഭിക്കും. പങ്കാളിയുടെ ആരോഗ്യ സ്ഥിതി പ്രത്യേകം ശ്രദ്ധിക്കണം.

അനിഴം: സന്താനയോഗം കാണുന്നു. കുടുംബ ജീവിതത്തിലുണ്ടായിരുന്ന പ്രതിസന്ധികളിൽ നിന്നും മോചനം ലഭിക്കും. വിദേശ യാത്ര തരപെടും.

കേട്ട: കലാകായിക രംഗത്ത് അഭിവൃദ്ധിയുണ്ടാകും കർമ്മ മേഖല പുഷ്ടിപ്പെടും. നഷ്ടപ്പെട്ടിരുന്ന മന:ശാന്തി തിരികെ ലഭിക്കും. വ്യവഹാരങ്ങളിൽ വിജയം.

മൂലം: വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം, അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, ഗൃഹാന്തരീക്ഷം പൊതുവെ തൃപ്തികരമായിരിക്കും.

പൂരാടം: കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും, ചെയ്തുപോയ തെറ്റുകുറ്റങ്ങളിൽ മനസ്താപം ഉണ്ടാകും, സാമ്പത്തിക കാര്യങ്ങളിൽ പുതിയ വഴികൾ വന്നു ചേരും.

ഉത്രാടം: വിദേശ ധനവും, വസ്തുക്കളും ലഭിക്കും, മന:സാക്ഷിക്ക് വിപരീതമായി പ്രവർത്തിക്കും, ഗുരുജന പ്രീതി, ഭോജനസൗഖ്യം, സൽകീർത്തി.

തിരുവോണം: ഭർത്താവിന്റെയും സന്താനത്തിന്റെയും കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സന്താനത്തിന്റെ പ്രണയ ബന്ധത്തിൽ സൂക്ഷ‌്മത വേണം. അലസത കാണിക്കരുത്.

അവിട്ടം: കള്ളക്കേസ്സിൽ പ്രതിയാകാൻ സാദ്ധ്യതയുള്ളതിനാൽ സൂക്ഷമതയോടെ പെരുമാറണം. കുടുംബാംഗങ്ങളുടെ പ്രവർത്തന ശൈലികൊണ്ട് നിങ്ങൾക്ക് ചീത്തപ്പേരുണ്ടാകാം.

ചതയം: രോഗ നിർണ്ണയ ആവശ്യങ്ങൾക്കും സന്താന ജനനത്തിനുമായി ആശുപത്രിയിൽ പോകേണ്ടി വരും. കർമ്മ രംഗത്ത് അംഗീകാരം പിടിച്ചു പറ്റും.

പൂരുരുട്ടാതി: സ്ത്രീകൾക്ക് അഗ്നി സംബന്ധമായ അപകടങ്ങൾ, ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം, ജല യാത്രകൾ, പണം കടം കൊടുക്കൽ, അപഖ്യാതി കേൾക്കൽ എന്നിവയ്ക്ക് സാദ്ധ്യത.

ഉത്തൃട്ടാതി: ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കും, അസൂയാലുക്കളുടെയും ശത്രുക്കളുടെയും വിരോധം മൂലം മാനഹാനിക്ക് സാദ്ധ്യത, സാമ്പത്തികമായി അവസ്ഥ മോശമായിരിക്കും.

രേവതി: ധനം കടം കൊടുക്കരുത്. ദേഹ ദുരിതമുണ്ടാകാതെ സൂക്ഷിക്കണം, ജലം, അഗ്നി എന്നിവയുമായിയുള്ള ബന്ധം സൂക്ഷിക്കണം, വീട്ടമ്മമാർക്ക് തന്റെതല്ലാത്ത കുറ്റങ്ങളാൽ വിഷമതകളുണ്ടാകും.