സംസ്ഥാന പവർലിഫ്റ്റിംഗ് മത്സരം കോട്ടയത്ത്

Friday 17 April 2026 6:34 PM IST

കോട്ടയം: സംസ്ഥാന പവർലിഫ്റ്റിംഗ് മത്സരങ്ങൾ19 മുതൽ 21വരെ കോട്ടയം സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ,സീനിയർ, മാസ്റ്റേഴ്സ് എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരം.14 ജില്ലകളിൽ നിന്നായി 500ലധികം മത്സരാർത്ഥികൾ പങ്കെടുക്കും. മത്സരങ്ങൾ 19ന് രാവിലെ 11.30ന് ജില്ലാ പൊലീസ് ചിഫ് ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്യും. 21ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ബൈജു വർഗീസ് ഗുരുക്കൾ സമ്മാനദാനം നിർവഹിക്കും.അർജ്ജുന അവാർഡ് ജേതാവ് പി.ജെ ജോസഫ്‌ ചടങ്ങിൽ മുഖ്യാത്ഥിയായി പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അജിത് എസ് നായർ,ജില്ലാ പ്രസിഡന്റ് ടോമി മാംകൂട്ടം എന്നിവർ അറിയിച്ചു