താലപ്പൊലി ഭക്തിസാന്ദ്രം
Friday 17 April 2026 7:38 PM IST
വൈക്കം:മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ വിഷു ഉത്സവാഘോഷത്തിന്റെ ഭാഗമായി മൂത്തേടത്തുകാവ് 1388-ാം നമ്പർ കെ.പി.എം.എസ് ശാഖയുടെ നേതൃത്വത്തിൽ നടത്തിയ താലപ്പൊലി ഭക്തിസാന്ദ്രമായി. പയറുകാട് ശ്രീക്യഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട താലപ്പൊലിയുടെ താലങ്ങളിലേക്ക് മേൽശാന്തി ആനത്താനത്തില്ലത്ത് എ.ജി.വാസുദേവൻ നമ്പൂതിരി ദീപം തെളിയിച്ചു. ശാഖാ പ്രസിഡന്റ് ക്യഷണൻകുട്ടി വെളിയത്ത്ചിറ, സെക്രട്ടറി വേലായുധൻ കണ്ണുകേരിൽ, വനിതാസമാജം പ്രസിഡന്റ് മിനി ഉമാകേരിൽ, വനിതാസമാജം സെക്രട്ടറി സാലി രമേശൻ പൂജത്തറ എന്നിവർ നേതൃത്ത്വം നൽകി.