ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Saturday 18 April 2026 7:42 AM IST
​ആ​ദ​ർ​ശ്

വടക്കഞ്ചേരി: ദേശീയപാത വഴുക്കുംപാറയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഗുരുവായൂർ പുത്തമ്പല്ലി വിഷാരത്ത് ആദർശ് (21) ആണ് മരിച്ചത്. ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം വേഷം കലാകാരനാണ് ആദർശ്. ഏപ്രിൽ 14 ന് രാവിലെ 11 മണിയോടെയാണ് തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ വെച്ച് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. സുഹൃത്തിനൊപ്പം നെല്ലിയാമ്പതിയിൽ പോയി തിരിച്ചു വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദർശിന് അടിയന്തര ശസ്ത്രകിയ നടത്തിയിരുന്നു. തുടർന്ന് അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കാരം നടത്തും. അച്ഛൻ: വി.ആർ.വിജേഷ്. അമ്മ: പി.എസ്.ജിഷ. സഹോദരി: അമൃത.