നി​തി​ൻ​:​ ​ജാ​തി​ഭ്രാ​ന്തി​ന്റെ​ ​പു​തി​യ​ ​ഇര

Saturday 18 April 2026 12:53 AM IST

(​യോ​ഗ​നാ​ദം​ 2026​ ​ഏ​പ്രി​​​ൽ​ 16​ ​ല​ക്കം​ ​എ​ഡി​റ്റോ​റി​യ​ൽ)

ജാ​തി​യെ​ന്ന​ത് ​ഒ​രു​ ​സാ​മൂ​ഹ്യ​ യാ​ഥാ​ർ​ത്ഥ്യ​മാ​ണ്.​ ​ജാ​തി​യു​ടെ​യും​ ​നി​റ​ത്തി​ന്റെ​യും​ ​പേ​രി​ലു​ള​ള​ ​മു​ൻ​വി​ധി​ക​ൾ​ ​ഇ​പ്പോ​ഴും​ ​പ​ല​രു​ടെ​യും​ ​മ​ന​സു​ക​ളി​ൽ​ ​നി​ന്ന് ​ഒ​ഴി​യു​ന്നി​ല്ല.​ ​ജാ​തി- വ​ർ​ണ​ ​ഭ്രാ​ന്തി​ന്റെ​ ​ക​റു​ത്ത​ ​യു​ഗ​ത്തി​ൽ​ ​നി​ന്ന് ​കേ​ര​ള​ത്തെ​ ​ഒ​രു​ ​പ​രി​ധി​വ​രെ​ ​മു​ക്ത​മാ​ക്കി​യ​ത് ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​നെ​യും​ ​മ​ഹാ​ത്മാ​ ​അ​യ്യ​ങ്കാ​ളി​യെ​യും​ ​പോ​ലു​ള്ള​ ​ന​വോ​ത്ഥാ​ന​ ​നാ​യ​ക​ർ​ ​ന​യി​ച്ച​ ​സാ​മൂ​ഹ്യ​ വി​പ്ള​വ​ങ്ങ​ളാ​ണ്.​ ​അ​തി​നെ​യൊ​ക്കെ​ ​അ​പ്ര​സ​ക്ത​മാ​ക്കു​ന്ന​ ​വാ​ർ​ത്ത​ക​ൾ​ക്കാ​ണ് ​സം​സ്ഥാ​നം​ ​ഇ​പ്പോ​ൾ​ ​സാ​ക്ഷ്യം​ ​വ​ഹി​ക്കു​ന്ന​ത്.​ ​ക​ണ്ണൂ​ർ​ ​അ​ഞ്ച​ര​ക്ക​ണ്ടി​ ​ഡെ​ന്റ​ൽ​ ​കോ​ളേ​ജി​ലെ​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​വി​ദ്യാ​ർ​ത്ഥി​ ​ആ​ർ.​എ​ൽ.​ ​നി​തി​ൻ​ ​രാ​ജി​ന്റെ​ ​ആ​ത്മ​ഹ​ത്യ​ ​ലോ​ക​ത്തി​നു ​മു​ന്നി​ൽ​ ​കേ​ര​ള​ത്തെ​ ​നാ​ണം​ ​കെ​ടു​ത്തി.​ ​

സം​സ്ഥാ​ന​ത്തെ​ ​പേ​രു​കേ​ട്ട​ ​സ്കൂ​ളു​ക​ൾ​ ​മു​ത​ൽ​ ​ഉ​ന്ന​ത​വി​ദ്യാ​ല​യ​ങ്ങ​ളി​ലും​ ​സ​ർ​വക​ലാ​ശാ​ല​ക​ളി​ലും വരെ ​ജാ​തി​യു​ടെ​യും​ ​നി​റ​ത്തി​ന്റെ​യും​ ​സ​മ്പ​ത്തി​ന്റെ​യും​ ​കു​ടും​ബ​ പ​ശ്ചാ​ത്ത​ല​ത്തി​ന്റെ​യും​ ​പേ​രി​ൽ​ ​പൊ​ലി​ഞ്ഞു​ ​പോ​കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ലെ​ ​ഏ​റ്റ​വും​ ​അ​വ​സാ​ന​ത്തെ​ ​ക​ണ്ണി​യാ​ണ് ​നി​തി​ൻ.​​ ​സ​മ​ർ​ത്ഥ​രാ​യ​ ​ ​എ​ത്ര​യോ വി​​​ദ്യാ​ർ​ത്ഥി​​​ക​ൾ​ ​ഇ​ത്ത​രം​ ​അ​ധി​​​ക്ഷേ​പ​ങ്ങ​ളും​ ​പ്ര​തി​​​കാ​ര​ ​ന​ട​പ​ടി​​​ക​ളും​ ​സ​ഹി​​​ക്കാ​നാ​വാ​തെ​ ​പ​ഠ​നം​ ​ത​ന്നെ​ ​അ​വ​സാ​നി​​​പ്പി​​​ക്കു​ന്നു​ണ്ട്.​ ​അ​വ​രു​ടെ​ ​വേ​ദ​ന​ക​ൾ​ ​ആ​രും അറിയാതെ ​പോ​വു​ക​യാ​ണ് ​പ​തി​വ്. തി​രു​വ​ന​ന്ത​പു​രം​ ​നെ​ടു​മ​ങ്ങാ​ട് ​ഉ​ഴ​മ​ല​യ്ക്ക​ലി​ലെ​ ​പെ​യി​ന്റിം​ഗ് ​തൊ​ഴി​ലാ​ളി​യാ​യ​ ​രാ​ജ​ന്റെ​യും​ ​ല​ത​യു​ടെ​യും​ ​മ​ക​നാ​ണ് പ​ട്ടി​ക​ജാ​തി​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ ​നി​​​തി​​​ൻ.​ ​തീ​ർ​ത്തും​ ​ദ​രി​ദ്ര​ ​പ​ശ്ചാ​ത്ത​ല​മു​ള്ള​ ​ഒ​രു​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്ന് ​ഡെ​ന്റ​ൽ​ ​കോ​ളേ​ജി​ൽ​ ​മെ​രി​റ്റി​ൽ​ ​അ​ഡ്മി​ഷ​ൻ​ ​കി​ട്ടി​യ​ ​നി​തി​ൻ​ ​അ​വ​രു​ടെ​ ​അ​ഭി​മാ​ന​മാ​യി​രു​ന്നു.​ ​പാ​വ​പ്പെ​ട്ട​ ​ഒ​രു​ ​കു​ടും​ബ​ത്തി​ന്റെ​ ​സ്വ​പ്ന​മാ​ണ്,​ ​കു​ട്ടി​ക​ളെ​ ​വ​ഴി​കാ​ട്ടാ​ൻ​ ​ചു​മ​ത​ല​പ്പെ​ട്ട​ ​കു​റ​ച്ച് ​അ​ദ്ധ്യാ​പ​ക​രും​ ​അ​വ​ർ​ക്ക് ​സം​ര​ക്ഷ​ണം​ ​ന​ൽ​കി​യ​ ​സ്വാ​ശ്ര​യ​ ​മാ​നേ​ജ്മെ​ന്റും​ ​ചേർന്ന് ത​ല്ലി​ക്കൊ​ഴി​ച്ച​ത്.​ ​

പി​ന്നാ​ക്ക,​ ​പ​ട്ടി​ക​ജാ​തി- വ​ർ​ഗ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം​ ​അ​ർ​ഹ​ത​പ്പെ​ട്ട​ത​ല്ലെ​ന്നാ​ണോ​ ​ഇ​വ​രു​ടെ​യൊ​ക്കെ​ ​വി​​​ചാ​രം​? ​മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​ ​പേ​രി​​​ലു​ള്ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​​​ലെ​ ​പ​ട്ടി​​​ക​ജാ​തി​​​ക്കാ​രി​​​യാ​യ​ ​ദീ​പ​ ​പി​​.​ ​മോ​ഹ​ന​ൻ​ ​എ​ന്ന​ ​ഗ​വേ​ഷ​ക​ ​വി​​​ദ്യാ​ർ​ത്ഥി​നി​​​ക്ക് ​ജാ​തി​​​യു​ടെ​ ​പേ​രി​​​ൽ​ ​ന​ഷ്ട​മാ​യ​ത് ​പ​ത്തു​വ​ർ​ഷ​മാ​ണ്.​ ​നാ​നോ​ ​സ​യ​ൻ​സ്​​ ​ആ​ൻ​ഡ് ​നാ​നോ​ ​ടെ​ക്നോ​ള​ജി​ ​വി​​​ഭാ​ഗ​ത്തി​​​ലെ​ ​ഡ​യ​റ​ക്ട​റും​ ​ഗൈ​ഡു​മാ​യ​ ​മാ​ന്യ​നാ​യി​​​രു​ന്നു​ ​വി​​​ല്ല​ൻ.​ ​ജാ​തി​​​വി​​​വേ​ച​ന​ ​പ​രാ​തി​​​ക​ൾ​ ​ന​ൽ​കി​​​യി​​​ട്ടൊ​ന്നും​ ​ആ​രും​ ​ഗൗ​നി​​​ച്ചി​​​ല്ല.​ 2021-​ൽ​ ​കോ​ട്ട​യ​ത്തെ​ ​സ​ർ​വക​ലാ​ശാ​ലാ ​ആ​സ്ഥാ​ന​ത്തി​​​നു മു​ന്നി​​​ൽ​ ​ദി​​​വ​സ​ങ്ങ​ളോ​ളം​ ​സ​ത്യ​ഗ്ര​ഹം​ ​ന​ട​ത്തി​​​യ​ ​ശേ​ഷ​മാ​ണ് ​ഡ​യ​റ​ക്ട​റെ​ ​നീ​ക്കം​ ​ചെ​യ്ത് ​ഗ​വേ​ഷ​ണം​ ​പൂ​ർ​ത്തി​​​യാ​ക്കാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​​​ച്ച​ത്.​ ​ദീ​പ​യു​ടെ​ ​ച​ങ്കൂ​റ്റം​ ​എ​ല്ലാ​ ​വി​​​ദ്യാ​ർ​ത്ഥി​​​ക​ൾ​ക്കും​ ​ഉ​ണ്ടാ​യെ​ന്നു ​വ​രി​​​ല്ല.​

​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​​​ൽ​ ​ചെ​ല​വേ​റി​​​യ​ ​പ​ഠ​ന​ത്തി​​​ന് ​ചേ​രു​ന്ന​ ​പാ​വ​പ്പെ​ട്ട​വ​രി​​​ൽ പലരും- അ​വ​ർ​ ​ജാ​തി​​​യി​​​ൽ​ ​താ​ണ​വ​രാണെങ്കിൽ വിശേഷിച്ചും,​ ​എ​ന്തും​ ​സ​ഹി​​​ച്ച് ​തു​ട​രാ​നാ​ണ് ​നോ​ക്കു​ക.​ ​മി​​​ക്ക​വാ​റും​ ​മാ​നേ​ജ്മെ​ന്റു​ക​ൾ​ ​ഇ​ത്ത​രം​ ​അ​വ​ഹേ​ള​ന​ങ്ങ​ൾ​ക്ക് ​കൂ​ട്ടു​നി​​​ൽ​ക്കു​ക​യാ​ണ്.​ ​നി​​​തി​​​ന്റെ​ ​സ​ഹ​പാ​ഠി​​​ക​ൾ​ ​ഭ​യ​ന്ന് ​കോ​ളേ​ജി​​​ൽ​ ​അ​വ​ർ​ ​നേ​രി​​​ടു​ന്ന​ ​പ്ര​ശ്ന​ങ്ങ​ൾ​ ​വെ​ളി​​​പ്പെ​ടു​ത്താ​ൻ​ ​ത​യ്യാ​റാ​യി​​​ല്ലെ​ന്ന​ത് ​ഈ​ ​പ്ര​ശ്ന​ത്തി​​​ന്റെ​ ​ഗൗ​ര​വം​ ​വ​ർ​ദ്ധി​​​പ്പി​​​ക്കു​ന്നു.​ ​നി​​​തി​​​നെ​ ​തു​ട​ർ​ച്ച​യാ​യി​​​ ​അ​ധി​​​ക്ഷേ​പി​​​ച്ച​ ​ഓ​റ​ൽ​ ​പാ​തോ​ള​ജി​​​ ​വി​​​ഭാ​ഗം​ ​മേ​ധാ​വി​​​ ​ഡോ.​ ​എം.കെ.​ റാ​മി​​​നെ​തി​​​രെ​ ​കോ​ളേ​ജ് ​മാ​നേ​ജ്മെ​ന്റി​​​ന് ​വി​​​ദ്യാ​ർ​ത്ഥി​​​ക​ൾ​ ​മു​മ്പ് ​പ​രാ​തി​​​ക​ൾ​ ​ന​ൽ​കി​​​യി​​​ട്ടു​ണ്ടെ​ങ്കി​​​ലും​ ​കാ​ര്യ​മാ​യ​ ​ഒ​രു​ ​ന​ട​പ​ടി​​​യും​ ​ഉ​ണ്ടാ​യി​​​ട്ടി​​​ല്ല.​

കോ​ടി​​​ക​ൾ​ ​ചെ​ല​വാ​ക്കി​​​യാ​ണ് ​പ​ല​ ​മാ​നേ​ജ്മെ​ന്റു​ക​ളും​ ​കോ​ളേ​ജു​ക​ൾ​ ​പ​ണി​​​യു​ന്ന​ത്.​ ​വി​​​ദ്യാ​ഭ്യാ​സം​ ​ക​ച്ച​വ​ട​ച്ച​ര​ക്കാ​ക്കി​​​യാ​ണ് ​ഇ​വ​യി​​​ൽ​ ​പ​ല​തി​​​ന്റെ​യും​ ​പ്ര​വ​ർ​ത്ത​നം.​ ​അ​ഞ്ച​ര​ക്ക​ണ്ടി​​​ ​ഡെ​ന്റ​ൽ​ ​കോ​ളേ​ജും​ ​ഗു​രു​ത​ര​മാ​യ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​നേ​രി​​​ടു​ന്ന​ ​സ്ഥാ​പ​ന​മാ​ണ്.​ ​വി​​​ദ്യാ​ർ​ത്ഥി​​​ക​ളെ​ ​വ​രു​തി​​​യി​​​ൽ​ ​നി​​​റു​ത്താ​ൻ​ ​ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ​ ​​നി​​​യോ​ഗി​​​ച്ച​ ​കോ​ളേ​ജു​ക​ൾ പോലും ​കേ​ര​ള​ത്തി​​​ലു​ണ്ട്.​ 2016​-ൽ​ ​ഹൈ​ദ​രാ​ബാ​ദ് ​സ​ർ​വ​ക​ലാ​ശാ​ല​യി​​​ലെ​ ​രോ​ഹി​​​ത് ​വെ​മു​ല​ ​ജാ​തീ​യ​ ​അ​ധി​​​ക്ഷേ​പ​ങ്ങ​ളെ​ ​തു​ട​ർ​ന്ന് ​ജീ​വ​നൊ​ടു​ക്കി​​​യ​ ​സം​ഭ​വം​ ​ദേ​ശീ​യ​ത​ല​ത്തി​​​ൽ​ ​വ​ലി​​​യ​ ​ച​ർ​ച്ച​യാ​യി​​​രു​ന്നു.​ ​വി​​​ദ്യാ​ർ​ത്ഥി​​​ ​സം​ഘ​ട​ന​ക​ളും​ ​രാ​ഷ്ട്രീ​യ​ ​പ്ര​സ്ഥാ​ന​ങ്ങ​ളും​ ​സം​സ്ഥാ​ന​ത്ത് ​ഈ​ ​വി​​​ഷ​യ​ത്തി​​​ൽ​ ​വ​ലി​​​യ​ ​സം​വാ​ദ​ങ്ങ​ളും​ ​ന​ട​ത്തി​​.​ ​കേ​ര​ളം​ ​ഇ​ത്ത​രം​ ​വി​​​വേ​ച​ന​ങ്ങ​ളി​​​ൽ​ ​നി​​​ന്ന് ​മു​ക്ത​മാ​ണെ​ന്ന​ ​ചി​​​ന്താ​ഗ​തി​​​യാ​ണ് ​പൊ​തു​വെയു​ള്ള​ത്.​ ​പ​ക്ഷേ​ ​നി​​​തി​​​ന്റെ​ ​ആ​ത്മ​ഹ​ത്യ​ ​അ​തൊ​ക്കെ​ ​പൊ​ള്ള​യാ​ണെ​ന്ന് ​തെ​ളി​​​യി​​​ക്കു​ന്നു.​ ​

ജാ​തീ​യ​മാ​യ​ ​വേ​ർ​തി​​​രി​​​വു​ക​ൾ​ ​കേ​ര​ള​ത്തി​​​ലെ​ ​ഉ​ന്ന​ത​വി​​​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്തും​ ​നി​​​ല​നി​​​ൽ​ക്കു​ന്നു​ണ്ടെ​ന്ന​ ​യാ​ഥാ​ർ​ത്ഥ്യം​ ​ഒ​ളി​​​പ്പി​​​ച്ചു​ ​വ​യ്ക്കേ​ണ്ട​ ​കാ​ര്യ​മി​​​ല്ല.​ ​സ​ർ​ക്കാ​ർ​ ​കോ​ളേ​ജു​ക​ളി​​​ലും​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​​​ലും​ ​വ​രെ​ ​ഇ​തൊ​ക്കെ​ ​ഒ​ളി​​​ഞ്ഞും​ ​തെ​ളി​​​ഞ്ഞും​ ​ന​ട​ക്കു​ന്നു.​ റാം​ഗിം​ഗും ​അ​ദ്ധ്യാ​പ​ക​രു​ടെ​യും​ ​മാ​നേ​ജ്മെ​ന്റി​​​ന്റെ​യും​ ​മാ​ന​സി​​​ക​ ​പീ​ഡ​ന​ങ്ങ​ളും​ ​മൂ​ലം​ ​ക​ഴി​​​ഞ്ഞ​ ​ഒ​മ്പ​തു​വ​ർ​ഷ​ത്തി​​​നി​​​ടെ​ ​അ​ഞ്ച് ​വി​​​ദ്യാ​ർ​ത്ഥി​​​ക​ളാ​ണ് ​കേ​ര​ള​ത്തി​​​ൽ​ ​ജീ​വ​നൊ​ടു​ക്കി​​​യ​ത്.​ ​ഇ​ത് ​നി​​​സാ​ര​മാ​യി​​​ ​കാ​ണാ​നാ​വി​​​ല്ല.​ ​ഇ​ങ്ങ​നെ​ ​ബ​ലി​​​ക​ഴി​​​ക്ക​പ്പെ​ടേ​ണ്ട​വ​ര​ല്ല​ ​ന​മ്മു​ടെ​ ​വി​​​ദ്യാ​ർ​ത്ഥി​​​ക​ൾ.​ ​ഉ​ത്ത​ര​വാ​ദി​​​ക​ളാ​യ​ ​അ​ദ്ധ്യാ​പ​ക​ർ​ക്കും​ ​മാ​നേ​ജ്മെ​ന്റി​​​നു​മെ​തി​​​രെ​ ​ക​ർ​ക്ക​ശ​മാ​യ​ ​ന​ട​പ​ടി​​​ക​ൾ​ ​സ​ർ​ക്കാ​രു​ക​ൾ​ ​സ്വീ​ക​രി​​​ച്ചാ​ൽ​ ​മാ​ത്ര​മേ​ ​ഇ​തി​​​ന് ​പ​രി​​​ഹാ​ര​മു​ണ്ടാ​കൂ.​ ​

രോ​ഹി​​​ത് ​വെ​മു​ല​യു​ടെ​ ​ജീ​വ​ഹ​ത്യ​യെ​ ​തു​ട​ർ​ന്ന് ​ഇ​ത്ത​രം​ ​വി​​​വേ​ച​ന​ങ്ങ​ൾ​ക്കെ​തി​​​രെ​ ​'രോ​ഹി​​​ത് ​വെ​മു​ല​ ​ആ​ക്ട്" ​എ​ന്ന​ ​പേ​രി​​​ൽ​ ത്തന്നെ ​നി​​​യ​മ​നി​​​ർ​മ്മാ​ണം​ ​ന​ട​ത്തു​മെ​ന്ന​ത് ​അ​വി​​​ടത്തെ​ ​കോ​ൺ​​​ഗ്ര​സ് ​സ​ർ​ക്കാ​രി​​​ന്റെ​ ​തി​​​ര​ഞ്ഞെ​ടു​പ്പ് ​വാ​ഗ്ദാ​ന​മാ​യി​​​രു​ന്നു.​ ​അ​ത് ​ഇ​തു​വ​രെ​ ​ന​ട​പ്പാ​യി​​​​​ല്ല.​ ​കേ​ര​ള​ത്തി​​​ന്റെ​ ​ന​വോ​ത്ഥാ​ന​ ​പാ​ര​മ്പ​ര്യ​ത്തി​​​ന് ​മോ​ശ​മാ​ണെ​ങ്കി​​​ൽക്കൂടി ​ ​ഇ​ത്ത​ര​മൊ​രു​ ​നി​​​യ​മ​നി​​​ർ​മ്മാ​ണം​ ​ഇ​വി​​​ട​യും​ ​വേ​ണ​മെ​ന്ന​ ​സാ​ഹ​ച​ര്യ​മാ​ണ് ​നി​​​തി​​​ന്റെ​ ​ദു​ര്യോ​ഗം​ ​ചൂ​ണ്ടി​​​ക്കാ​ണി​​​ക്കു​ന്ന​ത്.​ ​വി​​​ദ്യാ​ല​യ​ങ്ങ​ളി​​​ലെ​ ​ജാ​തി​​​ വി​​​വേ​ച​ന​ത്തി​​​നെ​തി​​​രെ​ ​ക​ർ​ക്ക​ശ​മാ​യ​ ​നി​​​യ​മ​ ​നി​​​ർ​മ്മാ​ണം​ ​ഉ​ണ്ടെ​ങ്കി​​​ൽ​ ​ചി​​​ന്താ​ഗ​തി​​​ക​ളി​​​ൽ​ ​ഏ​റെ​ ​മാ​റ്റം​ ​വ​രും.​ ​വി​​​ദ്യാ​ർ​ത്ഥി​​​ക​ൾ​ക്കും​ ​അത് ആ​ത്മ​വി​​​ശ്വാ​സം​ ​പ​ക​രും.​ ​എ​ത്ര​യോ​ ​മ​ഹാ​ര​ഥ​ന്മാ​രും​ ​അ​ഗാ​ധ​ പ​ണ്ഡി​​​ത​രു​മാ​യ​ ​അ​ദ്ധ്യാ​പ​ക​ർ​ ​ജാ​തി​​​യും​ ​മ​ത​വും​ ​വ​ർ​ഗ​വും​ ​വ​ർ​ണ​വും​ ​നോ​ക്കാ​തെ​ ​വി​​​ദ്യ​ ​പ​ക​ർ​ന്ന​ ​നാ​ടാ​ണ് ​ന​മ്മു​ടേ​ത്.​ ​അ​വ​രെ​പ്പോ​ലും​ ​അ​വ​ഹേ​ളി​​​ക്കു​ന്ന​ ​രീ​തി​​​യി​​​ലേ​ക്കാ​ണ് ​പു​തി​​​യ​ ​ത​ല​മു​റ​യി​​​ലെ​ ​ചി​​​ല​ ​'​അ​ദ്ധ്യാ​പ​ക​ ​ശ്രേ​ഷ്ഠ​രു​ടെ​"​ ​വി​​​ക്രി​​​യ​ക​ൾ.​

അ​വ​ർ​ണ​ർ​ക്ക് ​വ​ഴി​​​ ​ന​ട​ക്കാ​ൻ​ ​അ​നു​വാ​ദ​മി​​​ല്ലാ​ത്ത​ ​കാ​ല​ത്ത് ​വ​ഞ്ചി​​​ ​തു​ഴ​ഞ്ഞ് ​എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​​​ലെ​ത്തി​​​ ​പ​ഠി​​​ച്ച് ​പ​ട്ടി​​​ക​ജാ​തി​​​ക്കാ​രി​​​ലെ​ ​രാ​ജ്യ​ത്തെ​ ​ആ​ദ്യ​ബി​​​രു​ദ​ധാ​രി​​​യാ​യ​ ​ദാ​ക്ഷാ​യ​ണി​​​ ​വേ​ലാ​യു​ധ​ന്റെ​ ​നാ​ടാ​ണ് ​കേ​ര​ളം.​ ​ഇ​ന്ത്യ​യു​ടെ​ ​ഭ​ര​ണ​ഘ​ട​ന​യ്ക്ക് ​രൂ​പം​ ​ന​ൽ​കി​​​യ​ ​ഭ​ര​ണ​ഘ​ട​നാ​ ​സ​മി​​​തി​​​യി​​​ലെ​ 15​ ​വ​നി​​​താ​ ​അം​ഗ​ങ്ങ​ളി​​​ൽ​ ​ഒ​രാ​ളാണ് ​ ​അ​വ​ർ.​ ​തീ​ർ​ത്തും​ ​പ്ര​തി​​​കൂ​ല​മാ​യ​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​​​ൽ​ ​ജീ​വി​​​ത​യാ​ത്ര​യു​ടെ​ ​ഓ​രോ​ ​ഇ​ഞ്ചി​​​ലും​ ​പോ​രാ​ടി​​​ ​വി​​​ജ​യി​​​ക്കാ​ൻ​ ​ദാ​ക്ഷാ​യ​ണി​​​ ​വേ​ലാ​യു​ധ​ൻ​ ​കാ​ണി​​​ച്ച​ ​ധൈ​ര്യ​ത്തി​​​ന്റെ​ ​ഒ​രം​ശ​മെ​ങ്കി​​​ലും​ ​ന​മ്മു​ടെ​ ​കു​ട്ടി​​​ക​ൾ​ക്ക് ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​​​ൽ​ ​ഇ​ക്കാ​ല​ത്ത് ​ജാ​തി​​​വി​​​വേ​ച​നം​ ​അ​ല​ങ്കാ​ര​മാ​ക്കി​​​യ​ ​അ​ധ​മ​ന്മാ​രാ​യ​ ​അ​ദ്ധ്യാ​പ​ക​രെ​യും​ ​മാ​നേ​ജ്മെ​ന്റി​​​നെ​യും​ ​വ​ര​ച്ച​വ​ര​യി​​​ൽ​ ​നി​​​റു​ത്താ​ൻ​ ​ക​ഴി​​​യു​മാ​യി​​​രു​ന്നു.​ ​അ​തി​​​നു​ള്ള​ ​സാ​ഹ​ച​ര്യം​ ​ഒ​രു​ക്കാ​ൻ​ ​സ​ർ​ക്കാ​രും​ ​സ​മൂ​ഹ​വും​ ​മു​ന്നോ​ട്ടു​ ​വ​ര​ണം. നി​​​തി​​​നും​ ​സി​​​ദ്ധാ​ർ​ത്ഥ​നും​ ​രോ​ഹി​​​ത് ​വെ​മു​ല​യും​ ​നേ​രി​​​ട്ടതു​ ​പോ​ലു​ള്ള​ ​പ്ര​തി​​​സ​ന്ധി​​​ക​ളെ​ ​ത​ര​ണം​ ​ചെ​യ്യാ​നു​ള്ള​ ​പ​രി​​​ശീ​ല​നം​ ​വി​​​ദ്യാ​ർ​ത്ഥി​​​ക​ൾ​ക്ക് ​ന​ൽ​ക​ണം.​ ​പ​ഠ​ന​ത്തി​​​ൽ​ ​സ​മ​ർ​ത്ഥ​രാ​യാ​ൽ​ ​പോ​രാ​,​ ​ജീ​വി​​​തം​ ​പോ​രാ​ടി​​​ ​ജ​യി​​​ക്കാ​നു​ള്ള​ ​ധൈ​ര്യ​വും​ ​അ​വ​രി​​​ലേ​ക്ക് ​പ​ക​ര​ണം.