സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് മാ‌ർച്ച്

Friday 17 April 2026 8:54 PM IST

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പങ്കുള്ള മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.എസ്.ഡി.പി.ഐ സംസ്ഥാന സമിതി അംഗം എ.സി.ജലാലുദ്ദീൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ നാറാത്ത് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിമാരായ പി.സി ശഫീഖ്, പി.ടി.വി ഷംസീർ, കെ.വി.റജീന ടീച്ചർ, ഷംസുദീൻ മൗലവി, എ.ഫൈസൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.