ജില്ലാസമ്മേളനം
Saturday 18 April 2026 1:49 AM IST
തിരുവനന്തപുരം: ആൾ ഇന്ത്യ ബാങ്ക് പെൻഷണേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ ജില്ലാസമ്മേളനം
സംസ്ഥാന സെക്രട്ടറി ബി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സത്യൻ സ്മാരക ഹാളിൽ ചേർന്ന യോഗത്തിൽ എം.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ബി.തോമസ്,ആർ.ചന്ദ്രസേനൻ,എൻ.രാജ്കുമാർ,എബ്രഹാം ഷാജി ജോൺ,ആർ.ഗിരീഷ് കുമാർ,എൻ.എസ്.മോഹനൻ,ജോർജ് മാത്യു എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റായി എം.ഗോപകുമാറിനെയും സെക്രട്ടറിയായി ആർ.ഗിരീഷ് കുമാറിനെയും ട്രഷററായി ആർ.എസ്.മോഹനനെയും തിരഞ്ഞെടുത്തു.