പ്രതിഷേധ കൂട്ടായ്മ

Saturday 18 April 2026 1:56 AM IST

തിരുവനന്തപുരം: കണ്ണൂർ ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണം ആത്മഹത്യയെന്ന ലേബലിൽ ഒതുക്കാനാവില്ലെന്ന് ജാതീയ വിവേചനത്തിനെതിരായ പ്രതിഷേധ കൂട്ടായ്മ പ്രസ്താവിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധം വെള്ളനാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സുശീലൻ അദ്ധ്യക്ഷത വഹിച്ചു.ടി.എസ്.പ്രദീപ്,മുണ്ടേല ബഷീർ,തോന്നയ്ക്കൽ മുരളി,മോഹൻ ഗോപാൽ,കൃഷ്ണമ്മാൾ,ജോൺ ബോസ്കോ,എ.കെ. ഗോപാലൻ,കെ.എസ്.ഹേമരാജ്,മുരുകൻ,ഡോ.പ്രസാദ്,പ്രസാദ് സോമരാജൻ, ജോൺസൺ,ഇസ്ഹാക്ക്,നാഗേഷ് എന്നിവർ പങ്കെടുത്തു.