ദന്തൽകോളേജിൽ കെ.എസ്.യു യൂണിറ്റ് രൂപികരിച്ചു
Friday 17 April 2026 8:58 PM IST
അഞ്ചരക്കണ്ടി :അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു.കൊലയാളികളിൽ നിന്നും ക്യാമ്പസുകളെ സ്വതന്ത്രമാക്കണമെന്നും അനീതിക്കെതിരെ ശബ്‍ദമുയർത്താൻ കെ.എസ്.യു മുൻനിരയിൽ ഉണ്ടാവുമെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ പറഞ്ഞു.ക്യാമ്പസിനകത്ത് സ്ഥാപിച്ച കൊടിമരത്തിൽ നാലാം വർഷ വിദ്യാർത്ഥി അതുല്യ പുത്രി പതാക ഉയർത്തി. യൂണിറ്റ് പ്രസിഡന്റായി അമിത്ത് പ്രകാശിനെ തിരഞ്ഞെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് ആഷിത്ത് അശോകൻ, ഹരികൃഷ്ണൻ പാളാട്, അക്ഷയ് മാട്ടൂൽ, മുബാസ് സി എച്ച്,അർജുൻ ചാലാട്, നവനീത് ഷാജി, വൈഷ്ണവ് മലപ്പിലായി, പ്രകീർത്ത് മുണ്ടേരി, ദിയ കായലോട്, അശ്വിനി, ആദിത്യൻ ,ആദിൽ തുടങ്ങിയവർ സംസാരിച്ചു