സുവർണ്ണ ജൂബിലി ആഘോഷം
Friday 17 April 2026 9:03 PM IST
പാനൂർ :ചെണ്ടയാട് ദീപിക തിയേറ്റേഴ്സ് സുവർണ്ണ ജൂബിലി ആഘോഷം കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഫസീല ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.പി.വി.ബാബു അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.ചടങ്ങിൽ വ്യതസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു.ഭാസ്‌കരൻ വയലാണ്ടി, ഉഷ.വി.പി,സജീദ് മാസ്റ്റർ,രാജൻ കെ,അശ്വതി മോഹൻ,പി.വി.പുരുഷു, സി പി.രവീന്ദ്രൻ,കെ.പി.സജ്ജീവ് കുമാർ എന്നിവർ ആശംസ പ്രസംഗം നടത്തി.സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ എന്ന വിഷയത്തിൽ സൗമേന്ദ്രൻ കണ്ണംവെള്ളി ക്ലാസെടുത്തു.കൺവീനർ കെ.മോഹനൻ സ്വാഗതവും കെ.പി.പ്രേമൻ നന്ദിയും പറഞ്ഞു.തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.