ജനകിയ പ്രതിഷേധം

Saturday 18 April 2026 1:58 AM IST

ശംഖുംമുഖം: കടലാക്രമണത്തിൽ വീടുകൾ നഷ്‌ടമായവരെ ബീമാപള്ളിയിൽ ആകാശവാണി നിലയം നിന്നിരുന്ന സ്ഥലത്ത് ഫ്ളാറ്റുകൾ നിർമ്മിച്ച് പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു. ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന ധർണ സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. ബീമാപള്ളി റഷീദ്,​അബ്ദുൽ ജബ്ബാർ,ഹലീൽ റഹ്മാൻ,അട്ടക്കുളക്കര ഷംസുദീൻ ഹാജി,ഷാൻ ബീമാപള്ളി,​ടി.ബഷീർ,​ഫ്രാൻസിസ് ആൽബർട്ട് അസീസി,​കലാപ്രേമി മാഹിൻ എന്നിവർ സംസാരിച്ചു.