പ്രതിഷേധ പ്രകടനം
Friday 17 April 2026 9:33 PM IST
ആലപ്പുഴ: വർഷങ്ങൾ പഴക്കമുള്ള മിനിമം വേതനം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നോയിഡയിലും ഡൽഹി തലസ്ഥാന പ്രദേശത്തും ഹരിയാനയിലും തൊഴിലാളികൾ നടത്തുന്ന സമരം അടിച്ചമർത്തുന്ന ഹരിയാന, യു.പി സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചതിന് അറസ്‌റ്റ് ചെയ്ത തൊഴിലാളികളെ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
ആലപ്പുഴ നോർത്ത് ഏരിയ സെക്രട്ടറി കെ.ജെ.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി. ഗാനകുമാർ ഉദ്ഘാടനം ചെയ്തു. പി.പി.പവനൻ, എം.എം.ഷെരീഫ്, സുനിൽകുമാർ, പി. വി.വിനോദ്കുമാർ എന്നിവർ സംസാരിച്ചു.