അനധികൃത മദ്യം പിടികൂടി
Friday 17 April 2026 9:34 PM IST
ഹരിപ്പാട്: വലിയഴീക്കൽ റോഡിൽ ജ്യോതി നഗർ ജംഗ്‌ഷന് സമീപം നടത്തിയ പരിശോധനയിൽ, അമിത അളവിൽ മദ്യം കൈവശം വെച്ചതിന് രാമഞ്ചേരി നടെതെക്കതിൽ വീട്ടിൽ ഹരിലാലിനെ കാർത്തികപ്പള്ളി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും നാലര ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. പ്രിവന്റീവ് ഓഫീസർ ടി. ടോണിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സി.ഇ.ഒ മാരായ മഹേഷ്, ഷെഫീഖ്, ഡബ്ല്യു.സി.ഒ ആര്യ ദേവി എന്നിവർ പങ്കെടുത്തു. കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.