എച്ച് അബ്ദുന്നാസിർ തങ്ങൾ പ്രസിഡന്റ്
Friday 17 April 2026 9:36 PM IST
ആലപ്പുഴ: കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റായി സയ്യിദ് എച്ച്. അബ്ദുന്നാസിർ തങ്ങളെ വീണ്ടും തിരഞ്ഞെടുത്തു.അബ്ദുർറഷീദ് കരുമാടിയെ ജനറൽ സെക്രട്ടറിയായും എസ് നസീർ ഹാജിയെ ഫിനാൻസ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. സയ്യിദ് മുഹമ്മദ് കോയാ തങ്ങൾ, അബ്ദുൽ ജലീൽ സഖാഫി, ഹുസൈൻ മുസ്ലിയാർ കായംകുളം, എ എം ബഷീർ മുസ്ലിയാർ, ഷാഹുൽ ഹമീദ് കളീക്കൽ( വൈസ് പ്രസിഡന്റുമാർ), പി എസ് മുഹമ്മദ് ഹാഷിം കാമിൽ സഖാഫി, എ അഹമ്മദ് കബീർ, മുഹമ്മദ് നിയാസ് അഹ്സനി, അബ്ദുർറഷീദ് അറവീട്, ടി എ അബ്ദുൽ ഖാദിർ മുസ്ലിയാർ, സി എ ജാഫർ, കെ യു ത്വാഹ (സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.ആലപ്പുഴ ഹോട്ടൽ എ ജെ പാർക്കിൽ നടന്ന വാർഷിക കൗൺസിൽ സമസ്ത കേന്ദ്ര മുശാവറ അംഗം എ ത്വാഹാ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.