യൂത്ത് ബാസ്‌കറ്റ്‌ബോൾ ലീഗ് ചാമ്പ്യൻഷിപ്പ് തുടങ്ങി

Friday 17 April 2026 9:38 PM IST

ആലപ്പുഴ: ആലപ്പി ഡിസ്ട്രിക്ട് ബാസ്‌കറ്റ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാബു ജെ. പുന്നൂരാൻ മെമ്മോറിയൽ ജില്ലാ യൂത്ത് ബാസ്‌കറ്റ്‌ബോൾ ലീഗ് ചാമ്പ്യൻഷിപ്പ് പുന്നപ്ര കപ്പക്കട ജ്യോതി നികേതൻ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്‌കൂളിൽ ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സെൻ കല്ലുപുര മുഖ്യാതിഥിയായി. അസോസിയേഷൻ പ്രസിഡന്റ് റോണി മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺ ജോർജ്, ട്രഷറർ ജെയിൻ ജോസ്, പി.ആർ.ഒ തോമസ് മത്തായി കരിക്കംപള്ളിൽ, മെഡിവിഷൻ എം.ഡി ബിബു പുന്നൂരാൻ, റോട്ടറി ക്ലബ് ആലപ്പി ഈസ്റ്റ് ഇൻകമിംഗ് പ്രസിഡന്റ് ടി. എൻ. ഷാജി, കെ.പി. വിക്രമൻ, എസ്. ഷഹബാസ്, ബിനു മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.