വീടിനു പുറത്തു കിടന്നുറങ്ങിയ ഭാര്യയെ ഭർത്താവ് മർദ്ദിച്ചു

Friday 17 April 2026 9:54 PM IST

അമ്പലപ്പുഴ: ചൂട് സഹിക്കാൻ കഴിയാതെ രാത്രിയിൽ വീടിന്റെ മുറ്റത്ത് ഉറങ്ങാൻ കിടന്ന ഭാര്യയ്ക്ക് ഭർത്താവിന്റെ ‌ ക്രൂരമർദ്ദനം . കാക്കാഴത്ത് വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം .ചൂട് സഹിക്കാനാവാതെ രാത്രി 10.30 ന് വീട്ടിലെ കിടപ്പുമുറിയിൽ നിന്നിറങ്ങി ഭാര്യ മുറ്റത്ത് തുണി വിരിച്ച് കിടന്നു. ഭാര്യയുടെ കിടപ്പ് പരിസരവാസികളായ യുവാക്കളെ കാണിക്കാനാണെന്നു ആക്രോശിച്ച് നടുവിന് ചവുട്ടിയും മുടിക്ക് കുത്തിപ്പിടിച്ചുമായിരുന്നു ഭർത്താവ് ക്രൂരമായി മർദ്ദിച്ചത്. തടയാനെത്തിയ 16 കാരിയായ മകളേയും മർദ്ദിച്ചു. ഭാര്യയുടെ പരാതിയിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെയുള്ള കുറ്റം ചുമത്തി ഭർത്താവിനെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു.