മെഗാ മെഡിക്കൽ ക്യാമ്പ് നാളെ

Saturday 18 April 2026 12:18 AM IST

പുത്തൻചിറ: പുത്തൻചിറ ഗുരുധർമ്മ പ്രബോധിനി സഭ, കൊമ്പത്തുകടവ് സെന്റ് വിൻസെന്റ് ഡി പോൾ സേവിയർ ചർച്ച്, കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നാളെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കൊമ്പത്തുകടവ് സേവിയർ പള്ളി പാരിഷ് ഹാളിൽ രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാമ്പ്. ഫാ. ജോസഫ് തൊഴുത്തിങ്കൽ ഉദ്ഘാടനം ചെയ്യും. ജനറൽ മെഡിസിൻ, എമർജൻസി, എല്ല് രോഗം, നാഡീരോഗം തുടങ്ങി വിവിധ വിഭാഗങ്ങളിലെ പരിശോധനയും മരുന്ന് വിതരണവും ഉണ്ടാകും. രാവിലെ 11ന് ഹൃദയശ്വാസകോശ പുനരുജ്ജീവന ബോധവത്കരണ ക്ലാസ് നടക്കും. ഫോൺ: 8089011080, 7306307302.