ടി.എ.ഷീലയ്ക്ക് പുരസ്കാരം

Saturday 18 April 2026 12:19 AM IST

തൃശൂർ: ഹീമോഫീലിയ അടക്കമുള്ള രക്തസ്രാവ വൈകല്യം ഉള്ളവർക്കായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വ്യക്തിക്ക് നൽകുന്ന കണ്ണൻ മെമ്മോറിയൽ ദേശീയ പുരസ്‌കാരം ഹീമോഫീലിയ ക്ലിനിക് എറണാകുളം ഇൻചാർജ് ഡോ. ടി.എ.ഷീലയ്ക്ക് സമ്മാനിക്കുമെന്ന് ഹീമോഫീലിയ കുന്നംകുളം ചാപ്റ്റർ പ്രസിഡന്റ് എൻ.എൻ.ഗോകുൽദാസ്, ജനറൽ സെക്രട്ടറി അഡ്വ. രമ രഘുനന്ദനൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 10.30ന് ജൂബിലി മിഷൻ ആശുപത്രിയിൽ നടക്കുന്ന ഹീമോഫീലിയ ദിനാചരണച്ചടങ്ങ് മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കണ്ണൻ മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ ഇ.ബാലഗോപാൽ അവാർഡ് സമർപ്പിക്കും. വാർത്താസമ്മേളനത്തിൽ ഡോ. മുഹമ്മദ് റാഫി, എം.ജി.രാജഗോപാൽ എന്നിവരും പങ്കെടുത്തു.