ഹിന്ദു മഹാസംഗമം ഇന്ന് തുടങ്ങും

Saturday 18 April 2026 12:20 AM IST

തൃശൂർ: പാഞ്ചജന്യം ഹിന്ദു ജാഗരൺ സമിതി സംഘടിപ്പിക്കുന്ന തൃശൂർ പൂരം ഹിന്ദു മഹാസംഗമം ഇന്ന് നീരാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് നാലിന് പാറമേക്കാവ് ക്ഷേത്ര സന്നിധിയിൽ നിന്നുമാരംഭിക്കുന്ന പൂരവിളംബര ഘോഷയാത്ര ഡോ.ശ്രീനിവാസൻ തമ്പുരാൻ ഉദ്ഘാടനം ചെയ്യും. അഞ്ചിന് നീരാഞ്ജലി ഹാളിൽ സർവൈശ്വര്യ പൂജയുണ്ടാകും. നാളെ രാവിലെ 9ന് പ്രൊഫ.വി.മധുസൂദനൻ നായർ മഹാസംഗമം ഉദ്ഘാടനം ചെയ്യും. കെ.കൃഷ്ണൻ നായർ, കെ.ദാസൻ, എം.വി.രാജേന്ദ്രൻ, രമേശ് കേച്ചേരി, വിജയൻ, ഗോപിനാഥ് ഇടുക്കി, പ്രസന്ന വേണുഗോപാൽ എന്നിവരെ ആദരിക്കും. തുടർന്ന് 11ന് നടക്കുന്ന സന്യാസി സംഗമവും യതിപൂജയും സ്വാമിനി സംഹിതാനന്ദ മാതാജി ഉദ്ഘാടനം ചെയ്യും.