പുതിയ ആൽമര തൈ നട്ടു
Saturday 18 April 2026 12:24 AM IST
തൃശൂർ: നായ്ക്കനാലിൽ ദ്രവിച്ച ആൽമരം മുറിച്ചുമാറ്റിയ സ്ഥാനത്ത് പുതിയ ആൽമര തൈ നടീൽ ചടങ്ങ് നടന്നു. ഹൊസൂരിൽ നിന്ന് കൊണ്ടുവന്ന തൈ ഇന്നലെ വൈകിട്ട് തിരുവമ്പാടി ക്ഷേത്രനടയിൽ നിന്ന് ശ്രീമൂലസ്ഥാനത്തേക്ക് മംഗളവാദ്യത്തോടെ ഘോഷയാത്രയായി കൊണ്ടുവന്ന് പഞ്ചാക്ഷരീ മന്ത്രത്തോടെ നടീൽ ചടങ്ങ് നടന്നു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് കേണൽ പി.ആർ.എം.രവി, സെക്രട്ടറി കെ.ഗിരീഷ്‌കുമാർ, തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരി, കേരള വന ഗവേഷണ കേന്ദ്രം സയന്റിസ്റ്റ് പി.സുജനപാൽ, കേന്ദ്ര മെഡിസിനൽ പ്ലാന്റ് ബോർഡ് പ്രൊജക്ടർ മാനേജർ ഡോ. യു.എം.ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.