തെങ്ങിൽ കുടുങ്ങിയ ഡ്രോൺ ഫയർഫോഴ്സ് ഉടമയ്ക്ക് കൈമാറി
Sunday 19 April 2026 1:00 AM IST
വിഴിഞ്ഞം: വീഡിയോ ചിത്രീകരിക്കുന്നതിനിടെ തെങ്ങിൽ കുടുങ്ങിയ ഒന്നരലക്ഷം രൂപയുടെ ഡ്രോൺ വിഴിഞ്ഞം ഫയർഫോഴ്സ് പുറത്തെടുത്ത് ഉടമയ്‌ക്ക് കൈമാറി. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിനു സമീപത്തെ തെങ്ങിലാണ് ബംഗളൂരു സ്വദേശിയായ ഹൂനേശ്വരകുമാർ സിൻഹയുടെ ഡ്രോൺ കുടുങ്ങിയത്.
70 അടിയോളം ഉയരമുള്ള തെങ്ങിന്റെ മുകളിൽ നിന്നും ഇതെടുക്കാൻ ഫയർഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു. വിഴിഞ്ഞം സ്റ്റേഷൻ ഓഫീസ് പ്രമോദ് എസ്.യുവിന്റെ നേതൃത്വത്തിൽ എസ്.എഫ്.ആർ.ഒ ശരത്ചന്ദ്രകുമാർ,എഫ്.ആർ.ഒമാരായ ബിജു, ജിനേഷ്,രതീഷ്,പ്രദീപ്,സാജൻ,ആന്റു,ഹോംഗാർഡ് ജോസ് എന്നിവർ സ്ഥലത്തെത്തി. ബിജുവാണ് തെങ്ങിന് മുകളിൽ കയറി ഡ്രോൺ പുറത്തെടുത്തത്.