നക്ഷത്രം ഇതാണോ? മേയ് ഒന്ന് കഴിയുന്നതോടെ ജീവിതം മാറിമറിയും, കുബേരയോഗം നിങ്ങളെ കോടീശ്വരന്മാരാക്കും
Saturday 18 April 2026 12:45 PM IST
വ്യാഴത്തിന്റെ രാശിമാറ്റം ഓരോരുത്തരിലും വ്യത്യസ്‌ത ഫലങ്ങളാണ് ഉണ്ടാക്കാറുള്ളത്. മേയ് ഒന്നിന് വ്യാഴത്തിന്റെ രാശിമാറ്റം മേടത്തിൽ നിന്ന് ഇടവത്തിലേക്കാണ്. അതിനാൽ പല മാറ്റങ്ങളുമുണ്ടാകും. കുബേരയോഗവും ഈ സമയത്ത് ഉണ്ടാവുന്നു. കുബേര സമയം എന്നത് പണം കുമിഞ്ഞുകൂടുന്ന സമയമാണ്. മാത്രമല്ല, ഈ സമയം ജീവിതത്തിൽ ഐശ്വര്യവും കൂടുതലായിരിക്കും. മൂന്ന് രാശിക്കാർക്കാണ് ഈ ഫലം ലഭിക്കുക. ഇവർ ആരൊക്കെയെന്ന് നോക്കാം.
- ഇടവം - അപ്രതീക്ഷിതമായി പല കാര്യങ്ങളും ജീവിതത്തിൽ സംഭവിക്കും. തൊഴിൽ മേഖലയിൽ ഉയർച്ചയുണ്ടാകും. ആഗ്രഹിച്ചത് വന്നുചേരും. ജീവിതത്തിൽ സന്തോഷം കടന്നുവരും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം. ഐശ്വര്യവും സന്തോഷവും നിങ്ങളെ തേടിയെത്തും.
- കർക്കിടകം - ഈ രാശിയിൽ ജനിച്ചവരുടെ സന്താനങ്ങൾക്കും നല്ല സമയമാണ്. ബിസിനസുകാർക്ക് നല്ല സമയമാണ്. ജീവിതത്തിൽ മികച്ച മാറ്റങ്ങളുണ്ടാകും. വീട്ടിൽ ഐശ്വര്യവും സമ്പത്തും വർദ്ധിക്കും. സന്തോഷം നിറഞ്ഞുനിൽക്കും. യാത്രകൾ വേണ്ടിവന്നേക്കാം. എല്ലാ കാര്യത്തിലും അനുകൂല ഫലമുണ്ടാകും.
- കന്നി - ഈ രാശിക്കാർക്ക് സാമ്പത്തികമായി വളരെ അനുകൂലമായ സമയമാണ്. എല്ലാ രീതികളിലൂടെയും സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ജീവിതത്തിൽ മനഃസമാധാനമുണ്ടാകും. തൊഴിൽ രംഗത്ത് നേട്ടങ്ങളുണ്ടാകും. വിദേശത്ത് ജോലി ലഭിക്കാൻ സാദ്ധ്യതയുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും. തീരുമാനങ്ങൾ എടുക്കുമ്പോൾ നന്നായി ആലോചിക്കണം. അൽപ്പം ശ്രദ്ധിച്ചാൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്ന സമയമാണ്.