കെ.എൽ.എഫ്.എ സംസ്ഥാന കമ്മറ്റി യോഗം
Saturday 18 April 2026 4:02 PM IST
കോട്ടയം: കേരള ലൈസൻസ്ഡ് ഫൈനാൻസ് അസോസിയേഷൻ (കെ.എൽ.എഫ്.എ)യുടെ സംസ്ഥാന കമ്മറ്റിയോഗം സിറ്റിസൺ ക്ലബ് ഓഡറ്റോറിയത്തിൽ നടന്നു. സ്വയംതൊഴിൽ കണ്ടെത്തി കേരളാ സർക്കാരിന്റെ ലൈസൻസെടുത്ത് ചെറുകിട പണമിടപാടു നടത്തുന്ന സ്ഥാപനങ്ങളെ ഇല്ലാതാക്കാൻ വൻകിട സ്ഥാപനങ്ങൾ ശ്രമിയ്ക്കുന്നതിനെ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. സംസ്ഥാന സെക്രട്ടറി രാജ് കിഷോർ, ട്രഷറർ മാത്തുക്കുട്ടി, എ.സി മോഹൻ, ബീന ചിറമേൽ, അശോകൻ, ജെയിംസുകുട്ടി പാലത്തുങ്കൽ, പാപ്പച്ചൻ കളിയ്ക്കൽ എന്നിവർ പങ്കെടുത്തു.