ദിശാബോധമില്ലാത്ത വീരനും,ശൂരന്മാരും!

Sunday 19 April 2026 12:03 AM IST

വ​ള​രെ​ ​നി​സ്സാ​ര​മെ​ന്ന് ​ന​മ്മ​ൾ​ ​ക​രു​തി​യി​രു​ന്ന​ ​പ​ല​ ​കാ​ര്യ​ങ്ങ​ളും,​ ​ഒ​ട്ടും​ ​ത​ന്നെ​ ​എ​ളു​പ്പ​മ​ല്ല​ ​എ​ന്ന​ ​സ​ത്യം​ ​ന​മ്മ​ൾ​ ​തി​രി​ച്ച​റി​യു​ന്ന​ത് ​പ്രാ​യോ​ഗി​ക​മാ​യി​ ​അ​ത്ത​ര​മൊ​രു​ ​കാ​ ​ര്യം​ ​ചെ​യ്യാ​ൻ​ ​ശ്ര​മി​ക്കു​മ്പോ​ഴാ​ണ​ല്ലോ​!​ ​ന​മ്മ​ൾ​ ​ഒ​രു​ ​ട്രെ​യി​നി​ൽ​ ​യാ​ത്ര​ ​ചെ​യ്യു​ക​യാ​ണെ​ന്നു​ ​വി​ചാ​രി​ക്കു​ക.​ ​ഒ​രു​ ​അ​ൺ​റി​സ​ർ​വ്ഡ് ​(​ജ​ന​റ​ൽ​)​കോ​ച്ചി​ൽ​ 96​ ​സീ​റ്റു​ക​ളും​ 6​ഗേ​റ്റു​ക​ളും​ ​ഉ​ണ്ടാ​കും.​ ​ചി​ല​പ്പോ​ൾ​ 100​-​ൽ​ ​കൂ​ടു​ത​ൽ​ ​യാ​ത്ര​ക്കാ​രു​ണ്ടാ​കാ​റു​ണ്ട്.​ ​ഇ​താ​ണ് ​റെ​യി​ൽ​വെ​ ​ഒ​രു​ക്കി​യ​ ​രം​ഗ​സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ.​ ​എ​ല്ലാ​ ​സീ​റ്റു​ക​ളി​ലും​ ​വി​വി​ധ​ ​പ്രാ​യ​ക്കാ​രാ​യ​ ​സ്ത്രീ​ ​പു​രു​ഷ​യാ​ത്ര​ക്കാ​ർ​ ​സ​മ്മി​ശ്ര​മാ​യി​ ​ഇ​രി​ക്കു​ന്നു. സീ​റ്റു​ക​ളു​ടെ​ ​ഇ​ട​നാ​ഴി​ക​ളി​ലൂ​ടെ​ ​ചി​ല​ ​യാ​ത്ര​ക്കാ​രും,​ ​ട്രെ​യി​നി​ൽ​ ​ന​ട​ന്നു​ ​ക​ച്ച​വ​ട​ങ്ങ​ൾ​ ​ചെ​യ്യു​ന്ന​വ​രും​ ​അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും​ ​പോ​കു​ന്നു​ണ്ട്.​ ​അ​ടു​ത്ത​ ​സ്റ്റേ​ഷ​നി​ൽ​ ​ട്രെ​യി​ൻ​ ​നി​ല്ക്കു​മ്പോ​ൾ​ ​കു​റെ​ ​യാ​ത്ര​ക്കാ​ർ​ ​അ​വി​ടെ​യി​റ​ങ്ങു​ക​യും​ ​ക​യ​റു​ക​യും​ ​ചെ​യ്യും.​ ​അ​തോ​ടെ,​ ​കം​പാ​ർ​ട്ടു​മെ​ന്റി​നു​ള്ളി​ൽ​ ​പു​തി​യ​ ​ഭൗ​തി​ക​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​ചി​ല​പ്പോ​ൾ​ ​സ്ത്രീ​യാ​ത്ര​ക്കാ​രു​ടെ​ ​എ​ണ്ണം​ ​കൂ​ടാം,​ ​കു​റ​യാം.​ ​ആ​ ​രം​ഗ​സ​ജ്ജീ​ക​ര​ണ​ത്തി​ൽ​ ​വ​ന്ന​ ​പ്ര​ക​ട​മാ​യ​ ​മാ​റ്റം​ ​ആ​ര് ​വ​രു​ത്തി​യ​താ​യി​രി​ക്കും​?​ ​ഒ​രി​ക്ക​ൽ​ ​ക​ഴി​ഞ്ഞു​പോ​യ​ ​പ​ഴ​യ​ ​രം​ഗ​സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ,​ ​അ​തി​ന്റെ​ ​എ​ല്ലാ​ ​കൃ​ത്യ​ത​യോ​ടെ​ ​ന​മു​ക്ക് ​വീ​ണ്ടും​ ​സൃ​ഷ്ടി​ക്കാ​ൻ​ ​ക​ഴി​യു​മോ​?​ ​അ​തി​നു​ ​ക​ഴി​യി​ല്ല​ല്ലോ​|​ ​അ​തു​കൊ​ണ്ട​ല്ലേ​ ​അ​റി​വു​ള്ള​വ​ർ​ ​പ​റ​ഞ്ഞ​ത്,​ ​ജീ​വി​ത​ത്തി​ൽ​'​റി​ടേ​ക്കു​"​ക​ളി​ല്ല​യെ​ന്ന്! നാ​ട​കം,​ ​സി​നി​മ,​ ​നൃ​ത്തം​ ​തു​ട​ങ്ങി​യ​ ​ദൃ​ശ്യ​ക​ല​ക​ളി​ൽ​ ​ക​ഥാ​പ​ശ്ചാ​ത്ത​ലം​ ​ഒ​രു​ക്കു​ന്ന​ ​പ്ര​ക്രി​യ​യാ​ണ് ​രം​ഗ​സ​ജ്ജീ​ക​ര​ണം.​ ​(​S​e​t​ ​D​e​s​i​g​n​/​S​c​e​n​e​r​y​).​ ​വേ​ദി​യു​ടെ​യോ​ ​ക്യാ​മ​റ​യു​ടെ​യോ​ ​മു​ന്നി​ൽ​ ​ക​ഥ​യ്ക്ക് ​ആ​വ​ശ്യ​മാ​യ​ ​സ്ഥ​ലം,​ ​കാ​ലം,​ ​അ​ന്ത​രീ​ക്ഷം​ ​എ​ന്നി​വ​ ​കൃ​ത്രി​മ​മാ​യി​ ​നി​ർ​മ്മി​ക്കു​ന്ന​ ​ക​ല​യാ​ണി​ത്.​ ​എ​ത്ര​കോ​ടി​ ​രം​ഗ​സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ​നി​ത്യ​വും​ ​ന​ട​ന്നു​ ​കൊ​ണ്ടി​രി​ക്കു​ന്ന​ത്!​ ​ഇ​തി​നൊ​ക്കെ​ ​കാ​ര​ണ​ക്കാ​ര​നാ​യ​ ​ആ​ ​വ​ലി​യ​ ​ക​ലാ​കാ​ര​ൻ​ ​ആ​രാ​യി​രി​ക്കാം​?​"​ ​പ്ര​ഭാ​ഷ​ക​ൻ​ ​തു​ട​ർ​ന്നു​ ​:​ ​'​'​സൗ​ര​യൂ​ഥ​ത്തി​ൽ​ ​എ​ത്ര​യോ​ ​കോ​ടി​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ന​ട​ന്നു​വ​രു​ന്ന​ ​രം​ഗ​സ​ജ്ജീ​ക​ര​ണ​ങ്ങ​ളെ​പ്പ​റ്റി​ ​എ​പ്പോ​ഴെ​ങ്കി​ലും​ ​ചി​ന്തി​ച്ചി​ട്ടു​ണ്ടോ​?​പ്ര​പ​ഞ്ച​ര​ഹ​സ്യ​ങ്ങ​ൾ​ ​ചി​ക​ഞ്ഞെ​ടു​ത്ത് ​അ​വ​യെ​ ​വെ​ളി​ച്ച​ത്തി​ലേ​ക്ക് ​കൊ​ണ്ടു​വ​രാ​ൻ​ ​സ​ഹ​സ്രാ​ബ്ദ​ങ്ങ​ളാ​യി​ ​വെ​മ്പ​ൽ​കൊ​ള്ളു​ന്ന​ ​മ​നു​ഷ്യ​പ്ര​യ​ത്ന​ത്തി​ന്,​ ​പ്ര​പ​ഞ്ച​ത്തോ​ളം​ ​വ​ലി​യൊ​രു​ ​ബി​ഗ്സ​ല്യൂ​ട്ട്.​ ​അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​യ​ ​വി​ജ​യം,​ ​പ​രി​ശ്ര​മി​ക്കു​ന്ന​വ​ർ​ക്കു​ ​മാ​ത്ര​മു​ള്ള​താ​ണ​ല്ലോ​!​ദേ​ശാ​ട​ന​പ​ക്ഷി​ക​ളു​ടെ​ ​ദി​ശാ​ബോ​ധ​ത്തെ​പ്പ​റ്റി​ ​ചി​ന്തി​ച്ചി​ട്ടു​ണ്ടോ​?​ ​ഭൂ​മി​യു​ടെ​ ​കാ​ന്തി​ക​ക്ഷേ​ത്രം,​ ​സൂ​ര്യ​ൻ,​ ​ന​ക്ഷ​ത്ര​ങ്ങ​ൾ,​ ​ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ൾ​ ​എ​ന്നി​വ​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​അ​വ​ ​ദി​ശാ​ബോ​ധം​ ​നി​ല​നി​ർ​ത്തു​ന്ന​ത്! ദേ​ശാ​ട​ന​ ​പ​ക്ഷി​ക​ളു​ടെ​ ​ദി​ശാ​ബോ​ധ​ത്തെ​ക്കു​റി​ച്ചു​ള്ള​ ​പ്ര​ധാ​ന​ ​കാ​ര്യ​ങ്ങ​ൾ​:​ ​കാ​ന്തി​ക​ ​കോ​മ്പ​സ് ​:​ ​ഭൂ​മി​യു​ടെ​ ​കാ​ന്തി​ക​ ​ക്ഷേ​ത്രം​ ​തി​രി​ച്ച​റി​ഞ്ഞ് ​വ​ട​ക്ക്-​തെ​ക്ക് ​ദി​ശ​ ​മ​ന​സ്സി​ലാ​ക്കാ​ൻ​ ​പ​ക്ഷി​ക​ൾ​ക്ക് ​ക​ഴി​യു​മെ​ന്നും​ ​തെ​ളി​ഞ്ഞി​ട്ടു​ണ്ട്.​ ​സൗ​ര​നാ​വി​ഗേ​ഷ​ൻ​ ​:​ ​പ​ക​ൽ​ ​സ​മ​യ​ത്ത് ​സൂ​ര്യ​ന്റെ​ ​സ്ഥാ​നം​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​ദി​ശ​ ​നി​ശ്ച​യി​ക്കു​ന്നു.​ ​ന​ക്ഷ​ത്ര​ ​ഭൂ​പ​ടം​:​ ​രാ​ത്രി​യി​ൽ​ ​സ​ഞ്ച​രി​ക്കു​ന്ന​ ​പ​ക്ഷി​ക​ൾ​ ​ന​ക്ഷ​ത്ര​ങ്ങ​ളു​ടെ​ ​സ്ഥാ​നം​ ​നോ​ക്കി​ ​വ​ഴി​യ​റി​യു​ന്നു.​ ​ജ​നി​ത​ക​ ​വാ​സ​ന​:​ ​എ​ങ്ങോ​ട്ട് ​പോ​ക​ണം,​ ​എ​പ്പോ​ൾ​ ​പോ​ക​ണം​ ​എ​ന്ന​ത് ​പ​ക്ഷി​ക​ൾ​ക്ക് ​ജ​ന്മ​നാ​ ​ല​ഭി​ക്കു​ന്ന​ ​അ​റി​വാ​ണ്.​ ​ഭൂ​പ്ര​കൃ​തി​യും​ ​ഗ​ന്ധ​വും​:​ ​തീ​ര​രേ​ഖ​ക​ൾ,​ ​പ​ർ​വ​ത​നി​ര​ക​ൾ​ ​തു​ട​ങ്ങി​യ​ ​ലാ​ൻ​ഡ്‌​ ​മാ​ർ​ക്കു​ക​ളും,​ ​ഗ​ന്ധ​വും​ ​വ​ഴി​ക​ണ്ടെ​ത്താ​ൻ​ ​സ​ഹാ​യ​ക​മാ​കാ​റു​ണ്ട്.​ ​പ്ര​കാ​ശ​ ​മ​ലി​നീ​ക​ര​ണ​ ​ഭീ​ഷ​ണി​:​ ​രാ​ത്രി​യി​ലെ​ ​കൃ​ത്രി​മ​വെ​ളി​ച്ചം​ ​പ​ക്ഷി​ക​ളു​ടെ​ ​ദി​ശാ​ബോ​ധ​ത്തെ​ ​തെ​റ്റി​ക്കാ​റു​ണ്ടെ​ന്നും​ ​ശാ​സ്ത്രീ​യ​ ​പ​ഠ​ന​ങ്ങ​ൾ​ ​സൂ​ചി​പ്പി​ക്കു​ന്നു.​ ​ലോ​ക​നേ​താ​ക്ക​ൾ,​ ​മ​നു​ഷ്യ​രെ​ ​യു​ദ്ധ​ഭൂ​മി​യി​ൽ​ ​കു​രു​തി​കൊ​ടു​ത്ത് ​സാ​യൂ​ജ്യ​മ​ട​യു​മ്പോ​ൾ,​ ​ശാ​സ്ത്രീ​യ​ ​മു​ന്നേ​റ്റ​ത്തി​നെ​ന്തു​ ​പ്ര​സ​ക്തി,​ ​'​റീ​ടേ​ക്ക് ​"​ ​എ​ടു​ത്ത് ​ദ്വാ​പ​ര​യു​ഗം​ ​പോ​ലെ​ ​എ​ല്ലാം​ ​ത​മ്മി​ൽ​ ​ത​ല്ലി​ ​തീ​രാ​ൻ​ ​പോ​വു​ക​യാ​ണോ​!​"​"​ ​ഇ​പ്ര​കാ​രം,​ ​പ്ര​ഭാ​ഷ​ക​ൻ​ ​നി​ർ​ത്തി​യ​പ്പോ​ൾ,​ ​സ​ദ​സ്യ​രി​ൽ​ ​പ​ല​രും​ ​പ​ര​സ്പ​രം​ ​നോ​ക്കി​ ​നെ​ടു​വീ​ർ​പ്പി​ടു​ന്നു​ണ്ടാ​യി​രു​ന്നു.