ഡയാലിസിസ് കിറ്റ് വിതരണവും  ചികിത്സാ ധനസഹായവും 

Saturday 18 April 2026 4:08 PM IST

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡയാലിസിസ് കിറ്റും ധനസഹായവും മോർ ഇഗ്‌നാത്യോസ് യൂത്ത് അസോസിയേഷന്റെ സഹകരണത്തോടെ 159 രോഗികൾക്ക് നൽകി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോൻ കരീമഠം യോഗം ഉദ്ഘാടനം ചെയ്തു. ആശ്രയ സെക്രട്ടറി ഫാ.ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ബിന്നി ജോൺ കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. ഡീക്കൻ തോമസ് ടി.മാത്യു, ജോസഫ് കുര്യൻ, സിസ്റ്റർ ശ്ലോമ്മോ, ലീന മാത്യുസ് എന്നിവർ പങ്കെടുത്തു.