പുരസ്‌കാരം ഏറ്റുവാങ്ങി 

Saturday 18 April 2026 5:09 PM IST

കോട്ടയം: കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്‌സ് കൾച്ചർ ഹെറിറ്റേജ് ട്രസ്റ്റിന്റെ ശ്രീകൃഷ്ണാമൃത പുരസ്‌ക്കാരം എഴുത്തുകാരനും വേൾഡ് റെക്കോർഡ് ജേതാവുമായ എസ്.ശ്രീകാന്ത് അയ്മനത്തിന്. ഗുരുവായൂർ ഭാസൂരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തിരക്കഥാകൃത്തും നോവലിസ്റ്റുമായ എം.ആർ തമ്പാൻ പുരസ്‌കാരം സമ്മാനിച്ചു. മലയാള കവിതയ്ക്കും ഭാഷയ്ക്കും മുപ്പത് ലോക റെക്കോർഡിലൂടെയും എഴുത്തിലൂടെയും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. സംഗീത സംവിധായകൻ മോഹൻ സിത്താര, പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, വയലാർ രാമവർമ്മയുടെ പുത്രി ഇന്ദുലേഖ, ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ്, തിരക്കഥാകൃത്ത് പി.ആർ നാഥൻ, എഴുത്തുകാരി വത്സല നിലമ്പൂർ കലാനിധി ചെയർപേഴ്‌സൺ ഗീത രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.