കോട്ടയത്ത് വീട്ടിലെ പ്രസവം, കഴിഞ്ഞവർഷം മൂന്ന് മാത്രം

Saturday 18 April 2026 8:20 PM IST

കോട്ടയം: കോട്ടയം ജില്ലയിൽ കഴിഞ്ഞവർഷം മൂന്ന് വീട്ട് പ്രസവങ്ങൾ മാത്രം റിപ്പോർട്ട് ചെയ്തുവെന്ന് ആരോഗ്യ വകുപ്പിന്റെ വിവരാവകാശ രേഖ. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങിന് ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റ് നൽകിയ വിവരാവകാശ മറുപടിയിലാണ് 2025 ജനുവരി മുതൽ ഡിസംബർ വരെ കോട്ടയം ജില്ലയിൽ മൂന്ന് വീട്ട് പ്രസവങ്ങൾ റിപ്പോർട്ട് ചെയ്തുവെന്ന് വ്യക്തമാക്കുന്നത്.

കഴിഞ്ഞ ജനുവരിയിൽ ജില്ലയിൽ വീട്ട് പ്രസവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 2019-20 കാലയളവിൽ എട്ട്, 2020-21-ൽ അഞ്ച്, , 2021-22-ൽ ഏഴ്,, 2022-23-ൽ പതിനൊന്ന്, 2023-24-ൽഎട്ട്, , 2024-25-ൽ പത്ത്, , 2025 ജനുവരി മുതൽ 2026 ജനുവരി വരെ മൂന്ന് എന്നിങ്ങനെയാണ് മുൻ വർഷങ്ങളിലെ ജില്ലയിൽ നടന്ന വീട്ട് പ്രസവ കണക്കുകൾ. ആരോഗ്യ വകുപ്പിലെ ഡോ. കെ.പ്രതിഭ സർക്കാറിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം തദ്ദേശ സ്വയംഭരണ വകുപ്പ് വീട്ട് പ്രസവങ്ങൾ നിരുത്സാഹപ്പെടുത്തുവാൻ ആവശ്യമായ ബോധവത്ക്കരണം നിർദ്ദേശിച്ച് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇത്തരം നടപടികളിൽ ഗുണം കണ്ട് തുടങ്ങിയതാണ് ജില്ലയിൽ കഴിഞ്ഞ വർഷം വീട്ട് പ്രസവങ്ങൾ കുറയുവാൻ കാരണമായത്.