അരവിന്ദ വിദ്യാമന്ദിരത്തിന് നൂറ് ശതമാനം വിജയം
Saturday 18 April 2026 8:21 PM IST
പള്ളിക്കത്തോട്: അരവിന്ദ വിദ്യാമന്ദിരം സീനിയർ സെക്കൻഡറി സ്‌കൂളിന് സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയിൽ നൂറ് ശതമാനം വിജയം. 87 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. 47 പേർക്ക് 90 ശതമാനത്തിന് മുകളിൽ മാർക്കുണ്ട്. 34 വിദ്യാർത്ഥികൾക്ക് 75 ശതമാനത്തിന് മേൽ മാർക്കും ആറുകുട്ടികൾക്ക് ഫസ്റ്റ് ക്ലാസുമുണ്ട്. 99.6 ശതമാനം മാർക്ക് നേടി അഭിരാം അരുൺ ഒന്നാംസ്ഥാനവും അഖിലേന്ത്യാ തലത്തിൽ മൂന്നാം റാങ്കും നേടി. വിജയികളെ അരവിന്ദ ചാരിറ്റബിൾ പ്രസിഡന്റ് എൻ.മനോജ്, പ്രിൻസിപ്പൽ ആർ.സി.കവിത, മാനേജർ പി.ആർ.സുഭാഷ് എന്നിവർ അനുമോദിച്ചു.